അഭിനന്ദ് ന്യൂഡല്‍ഹി: ചൈനയെ മറികടന്ന് ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം പെരുകുമ്പോഴും, രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 30 മുനിസിപ്...
അഭിനന്ദ്
ന്യൂഡല്‍ഹി: ചൈനയെ മറികടന്ന് ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം പെരുകുമ്പോഴും, രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 30 മുനിസിപ്പല്‍ മേഖലകളിലാണ് വൈറസ് ഏറ്റവുമധികം വ്യാപിച്ചിട്ടുള്ളത്.
ഇന്ത്യയിലെ 79 ശതമാനം കോവിഡ് -19 കേസുകളും ഈ 30 മുനിസിപ്പല്‍ മേഖലകളില്‍ നിന്നാണ്. ഇവിടങ്ങളില്‍ ജാഗ്രത പാലിക്കാനും ചേരികള്‍, കുടിയേറ്റ തൊഴിലാളി ക്യാമ്പുകള്‍ തുടങ്ങിയ പ്രത്യേകം നിരീക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഈ പ്രദേശങ്ങള്‍.
ബ്രിഹന്‍ മുംബയ്, ഗ്രേറ്റര്‍ ചെന്നൈ, അഹമ്മദാബാദ്, താനെ, ഡല്‍ഹി, ഇന്‍ഡോര്‍, പുണെ, കൊല്‍ക്കത്ത, ജയ്പുര്‍, നാസിക്, ജോധ്പുര്‍, ആഗ്ര, തിരുവള്ളൂര്‍, ഔറംഗബാദ്, കടലൂര്‍, ഗ്രേറ്റര്‍ ഹൈദരാബാദ്, സൂറത്ത്, ചെംഗല്‍പൂര്‍ കര്‍നൂല്‍, ഭോപ്പാല്‍, അമൃത് സര്‍, വില്ലുപുരം, വഡോദര, ഉദയ്പൂര്‍, പല്‍ഘര്‍, ബെര്‍ഹാംപൂര്‍, സോലാപൂര്‍, മീററ്റ് എന്നി മേഖലകളാണ് ഇന്ത്യയിലെ 79 ശതമാനം രോഗികളെയും സൃഷ്ടിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ലോക്ക് ഡൗണ്‍ നിയമ പ്രകാരം ഈ പ്രദേശങ്ങള്‍ക്ക് പരമാവധി നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു.
ഈ പ്രദേശങ്ങളിലെ ആരോഗ്യ സെക്രട്ടറിമാര്‍, മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന്‍, ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാജേഷ് ഭൂഷണ്‍ എന്നിവര്‍ അവലോകന യോഗം ശനിയാഴ്ച നടത്തിയിരുന്നു.
കോവിഡ് -19 കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ ഉദ്യോഗസ്ഥരും സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. നഗരവാസികളില്‍ രോഗം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് അവരെ അറിയിച്ചതായും ആരോഗ്യ മന്ത്രാലയ പ്രസ്താവനയില്‍ പറഞ്ഞു.
COMMENTS