ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ഹാട്രിക് ഒളിമ്പിക് സ്വര്‍ണ്ണ ജേതാവുമായ ബല്‍ബീര്‍ സിങ് (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസു...
തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഇന്ത്യന്‍ ഹോക്കിയുടെ ഇതിഹാസ താരമായിരുന്ന ബല്‍ബീറിന്റെ അന്ത്യം സംഭവിച്ചത്.
1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) എന്നീ ഒളിമ്പിക്‌സുകളില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ബല്‍ബീര്‍. ഒളിമ്പിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തമാണ്.
പിന്നീട് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മികച്ച പരിശീലകനായും ബല്‍ബീര്‍ തിളങ്ങിയിരുന്നു. 1957 ല്‍ പത്മശ്രീ പുരസ്‌കാരവും 2015 ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
Keywords: Indian hockey, Legend, Olympic, Padmasree
COMMENTS