തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഉം പുന്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്നു കാലാവസ്ഥാ പ്രവചനം. ...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഉം പുന്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്നു കാലാവസ്ഥാ പ്രവചനം. ഇതോടെ, കേരളത്തില്‍ അടുത്ത നാലു ദിവസം വ്യാപക മഴയ്ക്കു സാദ്ധ്യതയുണ്ട്.
ഇപ്പോള്‍ പാരദ്വീപിന് 1110 കിലോ മീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദത്തിന്റെ സ്ഥാനം. ബംഗാളിലെ ദിഗ മേഖലയില്‍ നിന്ന് 1250 കിലോ മീറ്റര്‍ അകലെയാണിത്. ഇന്നു വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ മാസം പതിനെട്ടോടെ ചുഴലി മണിക്കൂറില്‍ 200 കിലോ മീറ്ററിലധികം വേഗമാര്‍ജ്ജിച്ചേക്കാം. 18നും 20നും ഇടയില്‍ ചുഴലി ബംഗാള്‍ തീരത്ത് കൊടിയ നാശം വിതയ്ക്കാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ 'ഉം പുന്‍' എന്ന പേരു തായ്‌ലന്‍ഡാണ് നിര്‍ദ്ദേശിച്ചത്.
ഇതേസമയം, കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് സര്‍വശ്രദ്ധയും കൊടുത്തിരിക്കെയാണ് മഴയും എത്തുന്നത്. ചൂടു കാലാവസ്ഥ മാറി തണുപ്പ് എത്തുന്നതോടെ വൈറസ് വ്യാപനത്തിനു സാദ്ധ്യതയും കൂടുകയാണ്.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ കേരളത്തില്‍ എത്തുന്നത് ജൂണ്‍ ഒന്നിനാണ്. ചില കാലങ്ങളില്‍ മാറ്റം വരാറുമുണ്ട്. ഇക്കുറി കാലവര്‍ഷം നാലു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഇക്കുറി കാലവര്‍ഷം സാധാരണ നിലയില്‍ പോയാലും ഓഗസ്റ്റില്‍ അതിവര്‍ഷത്തിനു സാദ്ധ്യതയുണ്ട്. കോവിഡ് 19 മഹാമാരിക്കൊപ്പം അതിവര്‍ഷം വലിയ വെല്ലുവിളിയാകും. ദുരന്തനിവാരണ അതോറിറ്റി വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്.
ഇടുക്കി ഉള്‍പ്പെടെ മിക്കവാറും അണക്കെട്ടുകളും ഇതിനകം തന്നെ 80 ശതമാനത്തിലേറെ നിറഞ്ഞുകിടക്കുകയാണ്. മഴക്കാലം വരുമ്പോള്‍ ഇവയും തുറന്നുവിടേണ്ട സ്ഥിതി വന്നേക്കാം. ഉത്പാദനം പരമാവധി കൂട്ടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടുക്കിയിലടക്കം ജനറേറ്ററുകള്‍ തകരാറിലായതും പ്രതിസന്ധിയുണ്ടാക്കുന്നു.
കൊറോണ വൈറസ് വ്യാപനത്തിനൊപ്പം ഉം പുനും അതിവര്‍ഷവും വിവിധ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചേക്കുമെന്ന ആശങ്ക വ്യാപകമായുണ്ട്.
Keywords: Kerala, Rain, Covid, Um Pun Cyclone

COMMENTS