കൊച്ചി: ശനിയാഴ്ച പാസ്സില്ലാതെ വാളയാര്‍ ചെക്ക് പോസ്റ്റിലെത്തിയ 135 പേരെ കേരളത്തിലേക്കു കടത്തിവിടണമെന്നും മേലില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന...
കൊച്ചി: ശനിയാഴ്ച പാസ്സില്ലാതെ വാളയാര്‍ ചെക്ക് പോസ്റ്റിലെത്തിയ 135 പേരെ കേരളത്തിലേക്കു കടത്തിവിടണമെന്നും മേലില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിന്റെ പാസ്സ് നിര്‍ബന്ധമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പാസ്സിലാതെ വരുന്നവരെ സംസ്ഥാനത്തു പ്രവേശിപ്പിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ന്യായമാണെന്ന് ജസ്റ്റിസ് മാരായ ഷാജി പി ചാലി, എം.ആര്‍. അനിത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ലോക് ഡൗണ്‍ സംവിധാനങ്ങള്‍ വിലയിരുത്താന്‍ കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് ഞായറാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിഗണിച്ചത്. വാളയാര്‍ അതിര്‍ത്തിയില്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി കോടതിയുടെ ശ്രദ്ധയില്‍ പെട്ടത്തിയതിനെത്തുന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കു അതിര്‍ത്തി കടക്കാന്‍ മുന്‍ഗണന നല്‍കണം. ശനിയാഴ്ച വാളയാര്‍ ചെക് പോസ്റ്റിലെത്തി തിരികെ കോയമ്പത്തൂരില്‍ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ കഴിയുന്നവര്‍ക്ക് മാത്രമായിരിക്കും ബാധകമെന്നും കോടതി വ്യക്തമാക്കി.
പാസില്ലാതെ ആരും യാത്രപുറപ്പെട്ടു വരരുതെന്ന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ജനങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അത് എല്ലാവരും പാലിക്കണം.
ഇളവനുവദിച്ചാല്‍ കോവിഡ് പ്രതിരോധത്തില്‍ ഇതുവരെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്നും സര്‍ക്കാര്‍ നടപടികളില്‍ ഇടപെടരുതെന്നും അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ കോടതിയില്‍ പറഞ്ഞു.
59675 ആളുകള്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ ഇതിനകം എത്തിയിട്ടുണ്ട്. 105171 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.
Keywords: High Court, Kerala Border, Pass, Entry, Covid 19
COMMENTS