കൊച്ചി: കൊറോണ വൈറസ് വ്യാപന വേളയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്...
കൊച്ചി: കൊറോണ വൈറസ് വ്യാപന വേളയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി.
സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഓര്‍ഡിനന്‍സ് നിയമപരമാണെന്നും അതിന്റെ ലക്ഷ്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ തന്നെ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാനാവില്ലെന്നു കോടതി വ്യക്തമാക്കി. പറഞ്ഞു.
ഓര്‍ഡിനന്‍സ് മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.
സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ അധികാരമുണ്ട്. ശമ്പളം കൊടുക്കാതെ പിടിക്കുകയല്ല, മറിച്ചു മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തേ, ആറു ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് നിയമപോരാട്ടത്തിനു പോകാതെ സര്‍ക്കാര്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
Keywords: Salary, High Court, Covid 19, Kerala
COMMENTS