ടോക്കിയോ: ലോകമെമ്പാടും ആരാധകരുള്ള, 22 കാരിയായ, ജാപ്പനീസ് ഗുസ്തി താരം ഹന കിമുറ അന്തരിച്ചു. ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്...
ടോക്കിയോ: ലോകമെമ്പാടും ആരാധകരുള്ള, 22 കാരിയായ, ജാപ്പനീസ് ഗുസ്തി താരം ഹന കിമുറ അന്തരിച്ചു. ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നെറ്റ് ഫ്‌ളിക്‌സ് റിയാലിറ്റി ഷോ ടെറസ് ഹൗസിലൂടെയാണ് ഹന ലോകമെമ്പാടും ആരാധകരെ നേടിയത്.
കിമുറയുടെ സ്ഥാപനമായ സ്റ്റാര്‍ഡം റെസ്ലിംഗ് മരണ വാര്‍ത്ത സ്ഥിരീകരിച്ചു. തനിക്കെതിരേ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ ഹന കടുത്ത ദുഃഖത്തിലായിരുന്നു. തനിക്കെതിരേ സൈബര്‍ ഭീഷണിയുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അവര്‍ നല്കയിരുന്നു. അപ്പോള്‍ വലിയൊരു വിഭാഗം അവരെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് പ്രതികരിച്ചതും.え!あたい!?!?🐒 https://t.co/um0Qe545Cd— 木村花🥀HanaKimura (@hanadayo0903) May 6, 2020
വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ വളര്‍ത്തു പൂച്ചയ്‌ക്കൊപ്പം നില്ക്കുന്ന ചിത്രത്തിന് അവര്‍ നല്കിയ അടിക്കുറിപ്പും എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. എനിക്ക് ഇനി ഒരു മനുഷ്യനായി തുടരാന്‍ ആഗ്രഹമില്ല. സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിച്ചെങ്കിലും നടക്കുന്നില്ല. എല്ലാവര്‍ക്കും നന്ദി. വിട. എ്‌നായിരുന്നു ഹനയുടെ കുറിപ്പ്.
കൊറോണ വൈറസ് കാരണം ടെറസ് ഹൗസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു വീട്ടില്‍ താല്‍ക്കാലികമായി ഒരുമിച്ച് താമസിച്ച് ചിത്രീകരിക്കുന്നതായിരുന്നു ഷോ.
ക്യോകോ കിമുറ എന്ന പ്രമുഖ റസലിംഗ് താരത്തിന്റെ മകളാണ് ഹന.
റിയാലിറ്റി ഷോ ആരംഭിച്ചതില്‍ പിന്നെ, ആരാധകരില്‍ നിന്നും വിമര്‍ശകരില്‍ നിന്നും ദിനംപ്രതി നൂറുകണക്കിന് മോശം ട്വീറ്റുകളാണ് കിമുറയ്ക്കു നേരേ ഉണ്ടായത്. ഇത് അവരെ മാനസികമായി ഉലച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ക്ക് എത്ര ക്രൂരന്മാരാകാന്‍ കഴിയുമെന്നത് എന്നെ വല്ലാതെ മുറിവേല്പിക്കുന്നു.
ഹന കിമുറ ഒരു അത്ഭുതം തന്നെയായിരുന്നു. ദയയുള്ള ആത്മാവും അപാരമായ അഭിനിവേശവും തൊഴില്‍ നൈതികതയും ഉള്ള ഒരു അത്ഭുത പെണ്‍കുട്ടിയായിരുന്നു അവള്‍ എന്നാണ് ഇംപാക്റ്റ് ലോക ചാമ്പ്യന്‍ ടെസ്സ ബ്ലാഞ്ചാര്‍ഡ് പ്രതിരികരിച്ചത്.
Summary: Hana Kimura, a 22-year-old Japanese wrestler with worldwide fan following, has passed away. Unconfirmed reports say it was a suicide. Hana has gained worldwide fans through the Netflix reality show Terrace House.
Keywords: Wrestling world , Young starlet, Hana Kimura, Japanese pro-wrestler, Negativity, Cyberbullying
COMMENTS