വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ബഹുരാഷ്ട്ര കമ്പനിയായ എല്‍ജി പോളിമേഴ്‌സില്‍ നിന്ന് സ്‌റ്റൈറൈന്‍ ഗ്യാസ് ചോര്‍ന്ന് ഒരു കുട്ടി ...
വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ബഹുരാഷ്ട്ര കമ്പനിയായ എല്‍ജി പോളിമേഴ്‌സില്‍ നിന്ന് സ്‌റ്റൈറൈന്‍ ഗ്യാസ് ചോര്‍ന്ന് ഒരു കുട്ടി ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്ക് വിഷവാതകം ശ്വസിച്ച് അവശനിലയിലാണ്.
രാത്രിയിലാണ് സ്ഥാപനത്തിന്റെ കെമിക്കല്‍ പ്ലാന്റില്‍ നിന്ന് ഗ്യാസ് ചോര്‍ന്നു തുടങ്ങിയത്. നുറുകണക്കിനു പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പാതയോരത്തും ഓടയിലുമെല്ലാം ആളുകള്‍ അബോധാവസ്ഥയില്‍ വീണുകിടക്കുകയാണ്. കമ്പനിക്കു ചുറ്റുമുള്ള മൂന്ന് ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. വീടുതോറും പരിശോധന നടക്കുകയാണ്. ഉറങ്ങിക്കിടന്നവരാണ് മരിച്ചവരിലേറെയും. ശ്വാസം മുട്ട് അനുഭവപ്പെട്ട് ഉണര്‍ന്നവര്‍ ശ്വാസതടസ്സവും ഛര്‍ദ്ദിയുമെല്ലാം വന്നപ്പോള്‍ ഭയന്ന് വീടുവിട്ടോടി. അങ്ങനെ ഓടിയവരാണ് പലേടങ്ങളിലായി വീണുകിടക്കുന്നത്.
കൊറോണ വൈറസ് വ്യാപത്തെ തുടര്‍ന്നുള്ള സാമൂഹ്യ അകലം പാലിക്കാനും മറ്റും രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിയുന്നില്ല. പുലര്‍ച്ചെ 2.30 ന് ആരംഭിച്ച ഗ്യാസ് ചോര്‍ച്ച, ലോക് ഡൗണ്‍ നിമിത്തം ആരും പുറത്തില്ലാതിരുന്നതിനാല്‍ ശ്രദ്ധിക്കപ്പെട്ടില്ല. ചോര്‍ച്ച അടച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി.
പഌന്റിലെ വലിയ ടാങ്കുകളില്‍ നിന്നാണ് വിഷവാകം ചോര്‍ന്നതെന്നു സംശയിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തോടും ദുരന്തനിവാരണ ഉദ്യോഗസ്ഥരോടും സംസാരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. വിശാഖപട്ടണത്ത് എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു മോഡിയുടെ ട്വീറ്റ്.
Summary: Eight people, including a child, have died and over 1,000 have reportedly fallen ill after gas leaked overnight from a chemical plant of a multinational firm in Andhra Pradesh.
Keywords: Gas leak, Andhra Pradesh., Styrene gas, LG Polymers, Visakhapatnam, COVID-19, Prime Minister Narendra Modi

COMMENTS