തൃശൂര്‍ തിങ്കളാഴ്ച മുംബയില്‍ നിന്നെത്തി കോവിഡിന് ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി ഖദീജക്കുട്ടി (73) മരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ ...
തൃശൂര്‍ തിങ്കളാഴ്ച മുംബയില്‍ നിന്നെത്തി കോവിഡിന് ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി ഖദീജക്കുട്ടി (73) മരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ വൈറസ് ബാധിത മരണം നാലായി.
ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് ഖദീജക്കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. പ്രമേഹത്തിനും ശ്വാസതടസ്സത്തിനുമാണ് ഇവിടെ ചികിത്സിച്ചിരുന്നത്.
ഇവരുടെ മരണകാരണം കോവിഡാണെന്ന് സ്രവ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്.
പാലക്കാട് വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. പെരിന്തല്‍മണ്ണ നിവാസികളായ മൂന്നു പേരും ഒപ്പമുണ്ടായിരുന്നു. പെരിന്തല്‍മണ്ണയിലെത്തിയപ്പോള്‍ അസുഖം കലശലായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയും സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇന്നാണ് സ്രവ പരിശോധനാ ഫലം വന്നത്.
തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തില്‍ കഴിയുകയാണ്. പെരിന്തല്‍മണ്ണ വരെ ഒപ്പം വന്നിരുന്നവരെയും നിരീക്ഷണത്തിലാക്കും.
മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരണം സംസ്‌കരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Keywords: Kerala, Coronavirus, Khadeejakkutty, Mumbai, Perinthalmanna, Chavakkadu
COMMENTS