കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇയില്‍ അകപ്പെട്ടുപോയവരില്‍ ആദ്യ സംഘത്തെയും വഹിച്ചുകൊണ്ടുള്ള രണ്ടു വിമാനങ്ങള്‍ രാത്രി പത്ത...
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇയില്‍ അകപ്പെട്ടുപോയവരില്‍ ആദ്യ സംഘത്തെയും വഹിച്ചുകൊണ്ടുള്ള രണ്ടു വിമാനങ്ങള്‍ രാത്രി പത്തരയോടെ കേരളത്തിലെത്തും.
കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കുമാണ് ആദ്യ വിമാനങ്ങള്‍ എത്തുക. കൊച്ചിയിലെത്തുന്ന വിമാനത്തില്‍ 181 യാത്രക്കാരുണ്ട്. കോഴിക്കോട്ടെത്തുന്ന വിമാനത്തില്‍ 177 പേരുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
യാത്രക്കാരില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ പറയുന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 10.15ന് കൊച്ചിയിലെത്തുമെന്നു കരുതുന്നു. 10.45നാണ് കോഴിക്കോട്ടേയ്ക്കുള്ള വിമാനം കരിപ്പൂരിലുത്തുക.Watch: Abu Dhabi to Kochi special flight IX452 taking off ✈️ from @AUH Abu Dhabi. #airindiaexpress #VandeBharatMission— Ashoke Raj (@Ashoke_Raj) May 7, 2020
Finally! Indians are coming Home. Total 177 pax & 5 infants are on-board.
🇮🇳 Jai Hind 🇮🇳 @PMOIndia @MEAIndia @HardeepSPuri @MoCA_GoI @IndembAbuDhabi pic.twitter.com/EvN00UsHuH
മടങ്ങിയെത്തുന്നവരെ വിമാനത്താവളത്തില്‍ നിന്ന് അവരവരുടെ ജില്ലകളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അവരവരുടെ വീടുകളില്‍ തന്നെ ക്വാറന്റീനിലാക്കും.
Keywords: Abu Dhabi, CIAL, Cochi, Karipur, Covid 19
COMMENTS