തിരുവനന്തപുരം: പ്രാര്‍ത്ഥനകള്‍ വീട്ടിലൊതുക്കി വിശ്വാസി സമൂഹം ഈദുല്‍ ഫിതര്‍ ആഘോഷിക്കുന്നു. മൈതാനങ്ങളില്‍ നിറഞ്ഞു കവിയാറുള്ള ഈദ് ഗാഹുകള്...
തിരുവനന്തപുരം: പ്രാര്‍ത്ഥനകള്‍ വീട്ടിലൊതുക്കി വിശ്വാസി സമൂഹം ഈദുല്‍ ഫിതര്‍ ആഘോഷിക്കുന്നു.
മൈതാനങ്ങളില്‍ നിറഞ്ഞു കവിയാറുള്ള ഈദ് ഗാഹുകള്‍ ഇക്കുറിയില്ല. പകരം, നെഞ്ചുരുകിയുള്ള പ്രാര്‍ത്ഥന എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ നടത്തുകയാണ്. ഇത്തരമൊരു ഈദുല്‍ ഫിതര്‍ കാലം ഒരുപക്ഷേ, അദ്യമായിട്ടായിരിക്കും.
സംസ്ഥാനത്ത് വീണ്ടും കോവിഡ് പടരുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉള്‍ക്കൊണ്ട്, പ്രാര്‍ത്ഥനകള്‍ വീടുകളില്‍ മതിയെന്നു മതമേലദ്ധ്യക്ഷന്മാരും നിര്‍ദ്ദേശിക്കുകയായിരുന്നു.
അതുകൊണ്ടു തന്നെ പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം പരസ്പരം ആശ്‌ളേഷിച്ചുള്ള സൗഹൃദം പുതുക്കുലും ഇക്കുറി ഉണ്ടായില്ല.
Keywords: Eid ul-Fitr, Mosques, Auspicious festival,Muslims, Islamic holy month, Fasting, Ramadan, Prophet, Holy Quran
COMMENTS