അഭിനന്ദ് ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ ഉണ്ടായതില്‍ പിന്നെയുള്ള ഏറ്റവും വലിയ വ്യാപനം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തി...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ ഉണ്ടായതില്‍ പിന്നെയുള്ള ഏറ്റവും വലിയ വ്യാപനം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തി. 8,380 പുതിയ രോഗികളുടെ റെക്കോര്‍ഡ് ഏകദിന കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ, രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1.82 ലക്ഷമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗം ബാധിച്ച് ഇന്നലെ 193 പേര്‍ മരിച്ചതിനെത്തുടര്‍ന്ന്, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ആകെ മരണങ്ങളുടെ എണ്ണം 5,000 കടന്നു.
ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഒരു ദിവസം 8,000 കടക്കുന്നത് ആദ്യമാണ്. മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്തേയ്ക്കു കയറിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഇരട്ടി വേഗത്തിലാണ് ഇന്ത്യയില്‍ രോഗം പടരുന്നത്.
രണ്ടുമാസത്തോളം ലോക്ക് ഡൗണ്‍ നടപ്പാക്കിയ ശേഷം ഘട്ടം ഘട്ടമായി വീണ്ടും രാജ്യം സജീവമാകാന്‍ തുടങ്ങുന്നതിനിടെയാണ് രോഗവ്യാപനം കുതിച്ചുയരുന്നത്. ഈ നിലയില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ ഇന്ത്യ അധികം വൈകാതെ രോഗവ്യാപനത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ പോലും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
രാജ്യത്ത് നാലുദിവസത്തിനിടെ മുപ്പതിനായിരം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതേ സമയം 750 പേര്‍ മരിക്കുകയും ചെയ്തു. രണ്ടാഴ്ചക്കുള്ളില്‍ രോഗികളും 16 ദിവസംകൊണ്ട് മരണവും ഇരട്ടിച്ചത് രാജ്യം കടുത്ത പ്രതിസന്ധിയിലേക്കു പോകുന്നുവെന്ന സൂചനയാണ് നല്കുന്നത്. ഇന്നത്തെ നില തുടര്‍ന്നാല്‍ ചൊവ്വാഴ്ച രോഗികളുടെ എണ്ണം രണ്ടുലക്ഷം കടക്കും.
രണ്ടുമാസത്തിലേറെ രാജ്യം ലോക് ഡൗണിലായിരുന്നിട്ടും ഫലമുണ്ടായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ സാമൂഹ്യ വ്യാപനം സംഭവിച്ചതായി സംശയമുണ്ട്. സര്‍ക്കാരുകള്‍ ഇക്കാര്യം അംഗീകരിക്കുന്നില്ലെന്നു മാത്രം. ഒരാഴ്ചയായി ഗുജറാത്തും ഡല്‍ഹിയും മരണം സംബന്ധിച്ച കണക്കുകള്‍ വ്യക്തമായി പറയുന്നില്ല.
രാജ്യത്ത് ഇപ്പോള്‍ സ്ഥിതി സങ്കീര്‍ണമാക്കിയിരിക്കുന്നത് മറുനാടന്‍ തൊഴിലാളികളുടെ മടക്കമാണ്. ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭഴിക്കുന്നത് ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. ഇവിടങ്ങളില് രോഗവ്യാപനം കൂടിയിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 64,000 ആയി. മരണം 2197 ആയി. മുംബയ് നഗരത്തില്‍ മാത്രം 37,000 രോഗികളായി. ഇവിടെ 1173 മരണം ഇതിനകം സംഭവിച്ചു. തമിഴ്നാട്ടില്‍ 22,000 രോഗികളായപ്പോള്‍ അതില്‍ 12,000 പേരും ചെന്നൈ നഗരത്തിലാണ്.
Summary: The largest spread of coronavirus in India has been recorded in the last 24 hours. There is a record one-day rise in the number with 8,380 new patients. With this, the total number of coronavirus cases in the country has increased to 1.82 lakh, the Union Health Ministry said.
Keywords: Coronavirus, India, Union Health Ministry, Maharashtra, Chennai, Mumbai, Covid 19
COMMENTS