തിരുവനന്തപുരം : കേരളത്തില്‍ ഇന്നു 16 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു നെഗറ്റീവ് കേസുപോലും ഇന്നു റിപ്പോര്‍ട്ടു ചെയ്തതുമില്ല. ...
തിരുവനന്തപുരം : കേരളത്തില്‍ ഇന്നു 16 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു നെഗറ്റീവ് കേസുപോലും ഇന്നു റിപ്പോര്‍ട്ടു ചെയ്തതുമില്ല.
വയനാട്-5
മലപ്പുറം-4
ആലപ്പുഴ-2
കോഴിക്കോട്-2
കൊല്ലം-1
പാലക്കാട്-1
കാസര്‍കോട-1
എന്നിങ്ങനെയാണ് ഇന്നത്തെ വൈറസ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്നത്തെ രോഗികളില്‍ ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരും നാലു പേര്‍ തമിഴ്നാട്ടില്‍നിന്നു വന്നവരും രണ്ടു പേര്‍ മുംബയില്‍നിന്നു വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെയാണ് മൂന്നു പേര്‍ക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മലപ്പുറത്ത് ഇന്ന് 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്-17, കാസര്‍കോട്-16 പേരും ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 16 ആണ്.
കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍:
*സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ എല്ലാവരും കരുതല്‍ കൂട്ടണം.
* സുരക്ഷിതമായ ശാരീരിക അകലവും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം.
* ക്വാറന്റീനിലുള്ളവര്‍ പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് ഏര്‍പ്പെടുത്തും.
* വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടന്നതിന്റെ പേരില്‍ സംസ്ഥാനത്ത് 65 കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്ത് 53 കേസും കാസര്‍കോട്ട് 11 കേസുമെടുത്തു.
* നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സമീപത്തും പൊലീസ് ബൈക്കില്‍ പട്രോളിങ് നടത്തും.
* ശനിയാഴ്ചകളിലെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരേണ്ടതുണ്ടോ എന്ന് ആലോചിക്കും. ഈ ശനി അവധിയാണ്. ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരും.
Summary: Kerala has confirmed 16 coronavirus cases today. Not a single negative case was reported today. A total of 65 cases have been registered in the state for the quarantine violation. 53 cases were registered in Thiruvananthapuram and 11 in Kasaragod.
Keywords: Kerala, Coronavirus, quarantine violation, Thiruvananthapuram, Pinarayi Vijayan, Kasaragod
COMMENTS