അഭിനന്ദ് ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെയുള്ള മദ്യവില്‍പ്പനശാലകളില്‍ സാമൂഹിക അകലം പാലിക്കല്‍ നടക്കാതെ വന്ന ഘട്ടത്തില്‍ മദ്യം വീട്ടിലെത്തിച...
അഭിനന്ദ്
ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെയുള്ള മദ്യവില്‍പ്പനശാലകളില്‍ സാമൂഹിക അകലം പാലിക്കല്‍ നടക്കാതെ വന്ന ഘട്ടത്തില്‍ മദ്യം വീട്ടിലെത്തിച്ചു നല്കുന്നതിനെ (ഹോം ഡെലിവറി) കുറിച്ചു ചിന്തിക്കാന്‍ സംസ്ഥാനങ്ങളോടു സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
പരോക്ഷ വില്‍പ്പനയോ ഹോം ഡെലിവറിയോ പരിഗണിക്കാന്‍ സംസ്ഥാനങ്ങളോടു കോടതി പറഞ്ഞു. ഇതു സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
കൊറോണ വൈറസ് ലോകൗ ഡൗണ്‍ സമയത്ത് മദ്യവില്‍പ്പന സാധാരണക്കാരുടെ ജീവിതത്തെ അപകടത്തിലാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, ബി ആര്‍ ഗവായി എന്നിവരാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേസ് കേട്ടത്.
ഞങ്ങള്‍ ഒരു ഉത്തരവും പാസാക്കില്ല, പക്ഷേ സാമൂഹിക അകലം പാലിക്കാന്‍ സംസ്ഥാനങ്ങള്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പരോക്ഷമായി മദ്യം വില്‍ക്കുന്നത് പരിഗണിക്കണം, ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു.
'മദ്യം ഹോം ഡെലിവറി ചെയ്യണമെന്ന ചര്‍ച്ച നടക്കുന്നു. ഇതില്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നു അഭിഭാഷകരോട് ജസ്റ്റിസ് എസ് കെ കൗള്‍ ചോദിച്ചു.
മദ്യവില്‍പ്പനശാലകളില്‍ സാമൂഹ്യ അകലം പാലിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്‍ ദീപക് സായ് വാദിച്ചു. തുറക്കാന്‍ അനുവദിച്ചത് പരിമിതമായ എണ്ണം മദ്യവില്പനശാലകളാണ്. അതിനാലാണ് പുറത്ത് വന്‍ ജനക്കൂട്ടം വന്നത്.
മദ്യവില്‍പ്പന സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മദ്യവില്‍പ്പനയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് വ്യക്തത നല്‍കണം, ദീപക് സായ് വാദിച്ചു.
ആപ്പ് അധിഷ്ഠിത ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോയ്ക്കു മദ്യം വീട്ടില്‍ എത്തിച്ചു നല്കുന്നതിനെക്കുറിച്ചു പദ്ധതിയുണ്ടെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഇന്ത്യയില്‍ മദ്യം വീട്ടുപടിക്കല്‍ വിതരണം ചെയ്യുന്നതിന് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയും മറ്റും ഇതിനു മാറ്റം വരുത്താന്‍ കോന്ദ്ര സര്‍ക്കാരിനു മേല്‍ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ വഴി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ഈ ആഴ്ച വീണ്ടും തുറക്കാന്‍ അനുവദിച്ചതോടെ മിക്കയിടത്തും കിലോമീറ്ററിലേറെ നീണ്ട ക്യൂവായിരുന്നു. ഒരിടത്തും സാമൂഹ്യ അകലം പാലിക്കാനായില്ലെന്നു മാത്രമല്ല, പൊലീസ് ലാത്തി ചാര്‍ജ് നടത്തേണ്ട സ്ഥിതിവരെയെത്തി.
Keywords: Kerala, India, Liquour, Supreme Court
COMMENTS