തിരുവനന്തപുരം: മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാക്കേണ്ട ഘട്ടത്തിലാണ് നാമെന്നും ഭാവി കാലത്ത് കോവിഡിനെ പ്രതിരോധിക്കാന്‍ ജീവിതശൈലിയില്‍ വലിയ ...
തിരുവനന്തപുരം: മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാക്കേണ്ട ഘട്ടത്തിലാണ് നാമെന്നും ഭാവി കാലത്ത് കോവിഡിനെ പ്രതിരോധിക്കാന്‍ ജീവിതശൈലിയില്‍ വലിയ മാറ്റം വേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വരും നാളുകളില്‍ കൊറോണ വൈറസിനെ നാം കരുതിയിരിക്കണം. എച്ച്ഐവി പോലെ കോവിഡ് 19 വൈറസ് ദീര്‍ഘകാലം നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
പൊതുസമൂഹത്തിന്റെയാകെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുക അത്യാവശ്യമായി വന്നിരിക്കുന്നു. അതിനാലാണ് മാസ്‌ക് ഉള്‍പ്പെടെ നിര്‍ബന്ധമാക്കുന്നത്.
ഇനിയങ്ങോട്ടു പൊതു സ്ഥലങ്ങളില്‍ തിക്കും തിരക്കും ഉണ്ടാക്കാത്തവിധമേ എല്ലാവരും ഇടപെടാന്‍ പാടുള്ളൂ. അത്യാവശ്യ യാത്രകളേ പാടുള്ളൂ. കൂടിച്ചേരലുകളും അത്യാവശ്യത്തിനു മതി.
റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മുന്‍കൂട്ടി സമയം നിശ്ചയിച്ച് സ്ലോട്ട് നല്കി ജനത്തെ പ്രവേശിപ്പിക്കുന്ന അവസ്ഥ വേണ്ടിവരും.
സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെന്റ് പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യമാക്കിയേ തീരൂ. എല്ലാ കരുത്തും ഉപയോഗിച്ച് നാം ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി ഒരു രോഗിപോലുമില്ലാത്ത ദിവസങ്ങളില്‍ നിന്നു കേരളം പെട്ടെന്നു രോഗവ്യാപനത്തിന്റെ ഘട്ടത്തിലേക്കു കടക്കുന്നുവെന്ന സൂചന നല്കി ഇന്ന് സംസ്ഥാനത്ത് 26 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ഇതേസമയം, കൊല്ലത്തു രണ്ടു പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് ഇന്നു ഫലം നെഗറ്റീവായത്.
Keywords: Pandemic, Endemic, Kerala, Coronavirus
COMMENTS