ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോക് ഡൗണ്‍ നിമിത്തം മുടങ്ങിയ, സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ജൂലായ് ഒന്നു മുതല്‍ 15 വരെ നടത്തുമെന്ന് കേന്ദ്ര...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോക് ഡൗണ്‍ നിമിത്തം മുടങ്ങിയ, സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ജൂലായ് ഒന്നു മുതല്‍ 15 വരെ നടത്തുമെന്ന് കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് അറിയിച്ചു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ലോക് ഡൗണിലാണ് പരീക്ഷകള്‍ മാര്‍ച്ചില്‍ പെട്ടെന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു.
പന്ത്രണ്ടാം ക്ലാസ്സിന് 23 വിഷയങ്ങള്‍ക്ക് പരീക്ഷ നടത്താനുണ്ട്. ഇതിനകം നടന്ന പരീക്ഷകളുടെ ഉത്തര കടലാസുകള്‍ അദ്ധ്യാപകരുടെ വീടുകളിലേക്ക് അയച്ചുകൊടുത്തു മൂല്യനിര്‍ണയം നടത്താനും ആലോചനയുണ്ട്. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ രാജ്യവ്യാപകമായും വിദേശത്തുള്ള സ്‌കൂളുകളിലും മാര്‍ച്ച് 18 വരെ നടന്നു.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എഴുതുന്നതിന് സൗകര്യപ്രദമായരീതിയില്‍ പ്രവേശന പരീക്ഷ തീയതികള്‍ ക്രമീകരിക്കും. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (ജെഇഇ മെയിന്‍) ജൂലായ് 18 മുതല്‍ ജൂലൈ 23 വരെയും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ (നീറ്റ്) ജൂലായ് 26 വരെയും നടക്കും.
Keywords: India, CBSE Examination, JEE, NEET, India, Merit
COMMENTS