കൊച്ചി: ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും അതിന...
കൊച്ചി: ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും അതിനാല്‍ വിജിലന്‍സിന് അന്വേഷണം തുടരാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജേക്കബ് തോമസ് തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിന് എതിരെ വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ മാസം വിരമിക്കുന്നതിനാല്‍ തനിക്കെതിരായ കേസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ഇതോടൊപ്പം കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരിക.
Keywords: High court, Case against Jacob Thomas, Rejected, Government

COMMENTS