കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരന്‍ തന്നെയാണ...
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരന്‍ തന്നെയാണ് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിക്കാനായി തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് ഹൈക്കോടതിയെ അറിയിച്ചത്.
പാലാരിവട്ടം പാലം അഴിമതി കേസിലെ പരാതിക്കാരന്‍ ഗിരീഷ് ബാബുവാണ് ലോക് ഡൗണ്‍ സമയത്ത് ഇബ്രാഹിം കുഞ്ഞ് കേസ് പിന്‍വലിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അതിനായി തനിക്ക് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ഹൈക്കോടതിയെ അറിയിച്ചത്.
കേസന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെക്കൊണ്ടു തന്നെ തനിക്കെതിരായ ഭീഷണിയും അന്വേഷിപ്പിക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലന്‍സ് ഐജി രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്.
Keywords: Highcourt, Ex minister Ibrahim Kunju, Palarivattom bridge case
COMMENTS