ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്‍ദ്വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു കേണലും മേജറും ഉള്‍പ്പെടെ അഞ്ചു സൈനികര്‍ക്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്‍ദ്വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു കേണലും മേജറും ഉള്‍പ്പെടെ അഞ്ചു സൈനികര്‍ക്കു വീരമൃത്യു.
ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹന്‍ദ്വാരയിലെ ഒരു വീട്ടില്‍ സിവിലിയന്മാരെ ഭീകരര്‍ ബന്ദികളാക്കിയെന്ന വിവരത്തെ തുടര്‍ന്നാണ് സേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത ഓപ്പറേഷനു തിരിച്ചത്.
ശനിയാഴ്ച പകല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നു വെളുപ്പിനാണ് കഴിഞ്ഞത്. വന്‍ ആയുധ ശേഖരവുമായാണ് ഭീകരര്‍ എത്തിയത്. ഭീകരരെ രണ്ടു പേരെയും സൈന്യം വധിക്കുകയും വീട്ടില്‍ കുടുങ്ങിയ സാധാരണക്കാരെ രക്ഷിക്കുകയും ചെയ്തു.
സമീപത്തെ വനത്തില്‍ നിന്നാണ് ഭീകരര്‍ ഇവിടേക്ക് എത്തിയത്. വീട്ടുനു സമീപത്തെ പശുത്തൊഴുത്തിലാണ് ഭീകരര്‍ ഉള്ളതെന്നു കരുതി സുക്ഷാമറയൊരുക്കാനായി കമാന്‍ഡിംഗ് ഓഫീസറും സംഘവും വീട്ടിലേക്കു കയറി. എന്നാല്‍, ഭീകരര്‍ ഒളിച്ചിരുന്നത് വീട്ടില്‍ തന്നെയായിരുന്നു. അപ്രതീക്ഷിതമായി സൈനികരെ കണ്ടതോടെ ഭീകരര്‍ അവരെ വെടിവച്ചു വീഴ്ത്തി. പിന്നീട് കൂടുതല്‍ സൈനികരെത്തി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതും സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തതും.
വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആദരാഞ്ജലി അര്‍പ്പിച്ചു. 'ഹന്‍ദ്വാരയില്‍ നമ്മുടെ സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നഷ്ടം വളരെയധികം അസ്വസ്ഥതയുളവാക്കുന്നു. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ അവര്‍ മാതൃകാപരമായ ധൈര്യം കാണിക്കുകയും രാജ്യത്തെ സേവിക്കുമ്പോള്‍ പരമമായ ത്യാഗം ചെയ്യുകയും ചെയ്തു. അവരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ല , രാജ്‌നാഥ് സിംഗ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
Keywords: India, Jammu Kashmir, Indian Army, Martyrdom, Terrorists

വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മ ധീരതയ്ക്കുള്ള മെഡല്‍ രണ്ടു തവണ നേടിയിട്ടുള്ളയാളാണ്. മേജര്‍ അനുജ് സൂദ്, നായിക് രാജേഷ്, ലാന്‍സ് നായിക് ദിനേശ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സേനാംഗങ്ങള്‍. ജമ്മു കശ്മീര്‍ പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ഷകീല്‍ ഖാസിയും വീരമൃത്യു വരിച്ചു.

COMMENTS