സ്വന്തം ലേഖകര്‍ തിരുവനന്തപുരം: കേരളത്തിലെ മദ്യപര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബെവ്ക്യൂ ആപ്പിന് ഗൂഗിള്‍ പ്ളേ സ്റ്റേറിന്റെ അനുമതി ലഭിച്ചു. ...
സ്വന്തം ലേഖകര്‍
തിരുവനന്തപുരം: കേരളത്തിലെ മദ്യപര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബെവ്ക്യൂ ആപ്പിന് ഗൂഗിള്‍ പ്ളേ സ്റ്റേറിന്റെ അനുമതി ലഭിച്ചു.
ഇന്നു രാവിലെയാണ് ഗൂഗിള്‍ പ്‌ളേ സ്‌റ്റോറിന്റെ് അനുമതി ആയതെന്ന ആപ് തയ്യാറാക്കിയ ഫെയര്‍ കോഡ് കമ്പനി അറിയിച്ചു. ഇതോടെ, കേരളത്തില്‍ മദ്യ വില്പന രണ്ടു ദിവസത്തിനകം ആരംഭിക്കാനായേക്കുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ് വകുപ്പ്.
ഇനി ആപ്പിന്റെ കാര്യത്തില്‍ രണ്ടു പരിശോധനകളാണ് ബാക്കിയുള്ളത്. ഒരുമിച്ച് ഏറെപ്പേര്‍ പ്രവേശിക്കുമ്പോള്‍ ആപ്പ് തകരാന്‍ സാദ്ധ്യതയുണ്ടോ എന്നു പരിശോധിക്കണം. ഇതിനായി ലോഡിംഗ് ടെസ്റ്റ് നടത്തണം. കൂടാതെ ഹാക്കര്‍മാര്‍ പണിയൊപ്പിക്കാതെയും നോക്കണം. നിത്യവും 30 മുതല്‍ 40 കോടിയുടെ വരെ ബിസിനസാണ് ആപ് വഴി പ്രതീക്ഷിക്കുന്നത്.
മദ്യപര്‍ പണമൊടുക്കുന്നത് വില്പനശാലയിലാണെന്നതിനാല്‍ വലിയ ആക്രമണം വരാന്‍ സാദ്ധ്യതിയില്ലെന്നാണ് കരുതുന്നത്. മദ്യം വാങ്ങുന്നയാളുടെ പിന്‍ നമ്പര്‍ വച്ചാണ് വില്പനശാല നിര്‍ണയിക്കുന്നത്. ആപ്പില്‍ നിന്നു കിട്ടുന്ന ക്യു ആര്‍ കോഡുമായി, ആപ്പ് അറിയിക്കുന്ന സമയത്ത് വില്പനശാലയിലെത്തി മദ്യം വാങ്ങണം. ഒരാള്‍ക്കു മൂന്നു ലിറ്ററാണ് പരമാവധി കിട്ടുന്ന മദ്യം. നാലു ദിവസത്തിലൊരിക്കലേ ഒരു വ്യക്തിക്ക് മദ്യം വാങ്ങാന്‍ കഴിയൂ.
ആപ് ലൈവാകുമ്പോള്‍ ഒറ്റയടിക്ക് ആയിരിക്കണക്കിനു പേര്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാദ്ധ്യതയുണ്ട്.
മദ്യവില്പന ശാലകള്‍ തുറക്കാന്‍ ബെവ്കോ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ ആപ് ലൈവായതിനു ശേഷമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി മുന്നിലുള്ളത്.
301 സര്‍ക്കാര്‍ നിയന്ത്രണത്തിലെ വില്പനശാലകളും 605 ബാറുകളും വഴി വലിയ തിരക്കില്ലാതെ മദ്യം വില്ക്കാനാവുമെന്നാണ് കരുതുന്നത്.
മദ്യത്തിനു വില കൂട്ടിയുള്ള ലേബലിംഗ് നടത്തി. ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് വില്പന ശാലകളിലും ബാറുകളിലുമെല്ലാം വാങ്ങാനെത്തുന്നവരെ നിരീക്ഷിക്കാന്‍ തെര്‍മല്‍ സ്‌കാനറും എത്തിച്ചിട്ടുണ്ട്.
Summary: Bevq App, which awaited liquor drinkers in Kerala, got permission from Google Play Store. The app, prepared by Farecode, said it had been cleared by the Google Play Store this morning. With this, the excise department hopes to start liquor sales in two days.
Keywords: Bevq App, Kerala, Google Play Store, Farecode,, Excise department, Liquor sale
COMMENTS