സ്വന്തം ലേഖകന്‍ തിരുവനന്തപുരം : മദ്യവില്പനയ്ക്കു തയ്യാറാക്കിയ ബെവ് ക്യൂ ആപ് തകര്‍ന്നതോടെ ബാറുകള്‍ക്ക് ചാകരയായി. സര്‍ക്കാര്‍ മദ്യവില്പനശാലകള്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : മദ്യവില്പനയ്ക്കു തയ്യാറാക്കിയ ബെവ് ക്യൂ ആപ് തകര്‍ന്നതോടെ ബാറുകള്‍ക്ക് ചാകരയായി. സര്‍ക്കാര്‍ മദ്യവില്പനശാലകള്‍ നോക്കുകുത്തികളാവുകയും ചെയ്തു.
ഇന്ന് മിക്ക ബാറുകളിലും ഒരു നിയന്ത്രണവുമില്ലാതെയായിരുന്നു വില്പന. അതുകൊണ്ടു തന്നെ പലേടത്തും മദ്യപര്‍ വന്നുമറിഞ്ഞതോടെ സാമൂഹ്യ അകലം കൃത്യമായി പാലിക്കാന്‍ കഴിയാത്ത സ്ഥിതിയുമായി.
മിക്കവാറും എല്ലാ ബാറുകളിലും നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ചായിരുന്നു മദ്യവില്പന. മിക്ക ബാറുകളിലും വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ വളരെ വേഗം വിറ്റുതീര്‍ന്നു. അതു പലേടത്തും തര്‍ക്കത്തിനും വഴക്കിനും ഇടയാക്കുകയും ചെയ്തു.
ആപ്പില്‍ നിന്ന് മിക്കവര്‍ക്കും മദ്യം വാങ്ങാന്‍ ടോക്കണ്‍ കിട്ടിയില്ല. എസ്എംഎസ് സംവിധാനവും പാളി. ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ് ബുക്ക് പേജില്‍ നിന്നു നീക്കിയ ഫെയര്‍കോഡ് അധികൃതര്‍ മാദ്ധ്യമങ്ങളെ ഒഴിവാക്കാനായി ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.
ടോക്കണ്‍ ഇല്ലാതെ പല ബാറുകളിലും വില്പന നടത്തുന്നുവെന്ന് അറിഞ്ഞതോടെ മറ്റു ബാറുകാരും ആ വഴി തിരഞ്ഞു. ഈ സമയത്ത് സിവില്‍ ഔട്ട് ലെറ്റുകള്‍ വിട്ട് ജനം ബാറുകളിലേക്ക് ഒഴുകി. ഒരു ദിവസം കൊണ്ട് കോടികളുടെ വില്പനയാണ് കേരളത്തിലെ ബാറുകളിലെല്ലാം കൂടി ഇന്നു നടന്നത്.
ലോക് ഡൗണ്‍ കാലത്തുണ്ടായ വരുമാന നഷ്ടം നികത്താനാണ് സര്‍ക്കാര്‍ തിടുക്കപ്പെട്ട് മദ്യവില്പന തുടങ്ങിയത്. അത് ഫലത്തില്‍ ബാറുടമകള്‍ക്കു ഗുണമായി മാറുകയും സര്‍ക്കാരിനു വരുമാനമില്ലാത്ത സ്ഥിതിയുമാവുകയാണ്. 50 ലക്ഷം വരെ ദിവസേന വില്പന നടന്നിരുന്ന പല സിവില്‍ ഔട്ട് ലെറ്റുകളിലും ഇന്നലെയും ഇന്നും വില്പന നാലും അഞ്ചും ലക്ഷം രൂപ മാത്രമാണ്.
ഇതിനിടെ, ഈ ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്‍പ്പന ഉണ്ടാവില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണായതിനാലും ജൂണ്‍ ഒന്ന്് ഡ്രൈ ഡേ ആയതിനാലും മദ്യവിതരണം ചൊവ്വാഴ്ചയേ ഉണ്ടാവൂ.
ഈ രണ്ട് അവധി ദിനങ്ങള്‍ കൊണ്ട് ബെവ് ക്യു ആപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ആപ്പ് പൂര്‍ണ സജ്ജമാകുമെന്ന് ബെവ്‌കോ പത്രക്കുറിപ്പില്‍ അറിയിച്ചു. ശനിയാഴ്ചത്തെ മദ്യവില്‍പ്പനയ്ക്കുളള ബുക്കിംഗ് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ചിട്ടുണ്ട്. അപ്പോഴും പലരും പ്രശ്‌നങ്ങള്‍ പറയുന്നുണ്ട്.
ഇതിനിടെ, ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നു വ്യക്തമായി. ആപ്പ് തുടരാന്‍ എക്‌സൈസ് മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനമായി.
ആപ്പിലെ ചില പോരായ്മകള്‍ പരിഹരിച്ചാല്‍ പ്രവര്‍ത്തസജ്ജമാകുമെന്ന ഐ.ടി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നുണ്ട്.
ഐ.ടി സെക്രട്ടറി എം.ശിവശങ്കറും സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥും നേരിട്ട് ആപ്പിന്റെ പ്രവര്‍ത്തനം പരിശോധിക്കും. കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് എന്ന ഐടി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആപ്പിന്റെ നിര്‍മ്മാതാക്കള്‍. സ്റ്റാര്‍ട്ട് അപ്പ് എന്ന പരിഗണന കമ്പനിക്കു കൊടുക്കാനാണ് യോഗത്തില്‍ തീരുമാനമായത്.

Summary: The Bev Q app, which was made for alcohol sales, crashed in day two also.
Today most bars sold liquor unrestricted. As a result, in many places it become difficult to maintain social distance. Officials at the Faircode, who removed the booking information from the Facebook page, have closed the office to avoid the media.

Keywords: Bev Q app, Alcohol sales, Social distance, Faircode, Facebook page, Kerala, Bevco
COMMENTS