സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പുതിയൊരു ഘട്ടത്തിലാണ് കേരളം എത്തിയിരിക്കുന്നതെന്നും അതിനാല്‍ അതിജാഗ്രത വേണമെന്നു...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പുതിയൊരു ഘട്ടത്തിലാണ് കേരളം എത്തിയിരിക്കുന്നതെന്നും അതിനാല്‍ അതിജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മറുനാടുകളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അത് റൂം ക്വാറന്റൈനായി മാറേണ്ട സ്ഥതിയാണ് വന്നിരിക്കുന്നത്. മറുനാടുകളില്‍ നിന്നെത്തുന്നവര്‍ സ്വന്തം വീട്ടില്‍ അതിജാഗ്രതയില്‍ കഴിയണം.
ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്. വീട്ടുകാരുമായും ഒരു തരത്തിലും ബന്ധമരുത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും പറയുന്നത് എല്ലാവരും കേള്‍ക്കണം.
കഴിഞ്ഞ ഘട്ടത്തിലേതിലും സൂക്ഷമായി പ്രവര്‍ത്തിക്കം. ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.
സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗവ്യാപനം പ്രവചനാനീതായിരിക്കും. നമ്മുടെ മുന്നില്‍ കാര്യങ്ങള്‍ എളുപ്പമല്ല. നിയന്ത്രണം പാളിപ്പോയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.
കാസര്‍കോട്ട് ഒരാളില്‍നിന്ന് 22 പേര്‍ക്കാണ് രോഗം വ്യാപിച്ചത്. കണ്ണൂരില്‍ ഒരാള്‍ ഒന്‍പതു പേര്‍ക്ക് രോഗം കൊടുത്തപ്പോള്‍ വയനാട്ടില്‍ ആറു പേര്‍ക്ക് ഒരാളില്‍നിന്ന് മാത്രം രോഗം പകര്‍ന്നു.
ഇക്കാരണങ്ങളാലാണ് അതിജാഗ്രത വേണമെന്ന് ആവര്‍ത്തിക്കുന്നത്. രോഗബാധ വേഗത്തില്‍ കണ്ടെത്താനും വേണ്ട സുരക്ഷയൊരുക്കാനും ഇതുവരെ സര്‍ക്കാരിനു കഴിഞ്ഞു. കാര്യങ്ങള്‍ കൈവിട്ടാല്‍ അതൊന്നും സാദ്ധ്യമാവില്ല.
സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവര്‍ക്കു സുരക്ഷയൊരുക്കുക എന്നതു സര്‍ക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയാണ്. റെയില്‍, വ്യോമ, റോഡ് മാര്‍ഗങ്ങളിലൂടെ നിരവധി പേര്‍ കേരളത്തിലേക്ക് എത്തുകയാണ്.
33,116 പേര്‍ റോഡ് വഴി കേരളത്തിലെത്തി. 1,406 പേര്‍ ഇതിനകം വിമാനത്തിലെത്തി. കപ്പല്‍മാര്‍ഗം 833 പേരാണ് സംസ്ഥാനത്ത് എത്തിയത്.
ട്രെയിന്‍ സര്‍വീസ് ബുധനാഴ്ച ആരംഭിക്കുകയാണ്. അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ ഒരു തരത്തിലും നിയന്ത്രിക്കാനാവാത്ത സ്ഥിതിയെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Pinarayi Vijayan, Covid 19, Coronavirus
COMMENTS