തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിലും കൂടുമെന്നും രോഗം പകരാതെ നോക്കേണ്ടത് ഓരോ വ്യക്തിയ...
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിലും കൂടുമെന്നും രോഗം പകരാതെ നോക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
പുറത്തുനിന്നെത്തുവന്നവരില്‍ രോഗബാധയുള്ളവര്‍ കൂടുതലുണ്ടാകാം. അവരില്‍ നിന്ന് രോഗം പകരാതെ ജാഗ്രത വേണം.
പുറത്തുനിന്നു കൂടുതല്‍ പേര്‍ വരുന്നതനുസരിച്ചു പോസിറ്റീവ് കേസുകളും കൂടും. വരുന്നവരെ കൃത്യമായി ക്വാറന്റീനിലാക്കും. വരുന്നവര്‍ കൃത്യമായി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ അവരില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതെ തടയാം.
ഇതോടൊപ്പം പ്രായം ചെന്നവര്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള റിവേഴ്സ് ക്വാറന്റീന്‍ പാലിക്കണം. ഇത്തരക്കാര്‍ പുറത്തുനിന്ന് വന്നവരുമായി ഒരു വിധത്തിലും സമ്പര്‍ക്കം പാടില്ല. ഇക്കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കേരളത്തിന് രക്ഷപ്പെടാനാവുമെന്നും മന്ത്രി പറഞ്ഞു.
സമ്പര്‍ക്കത്തിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. രോഗബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ ആരും കേരളത്തിലേക്കു വരരുത്. എല്ലാവര്‍ക്കും കേരളത്തിലേക്ക് വരാം. പക്ഷേ, അറിയിക്കാതെ ഈ സമയത്ത് വന്നാല്‍ അത് വരുന്നവര്‍ക്കും ഇവിടെ ഉള്ളവര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതിനാലാണ് രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞത്.
കണ്ണൂരില്‍ ചില സംഘടനകള്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് നഗരത്തില്‍ ഇറക്കി വിട്ടുപോയി. സംസ്ഥാനത്തിന് ഒരു വിവരവുമില്ല. കാര്യം അറിഞ്ഞതോടെ കളക്ടര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. അപകടകരമായ ഇത്തരം സ്ഥിതി ഇനിയുണ്ടാകരുത്.

Keywords: The number of coronavirus cases in Kerala will be even higher in the coming days and it is the responsibility of every individual to look after themselves," Health Minister K.K. Shaylaja said.
As more people come from outside, the number of positive cases may increase. Those who come will be accurately quarantined. Those who follow the directions of the government can be prevented from spreading the disease to others.
Keywords: Coronavirus, Kerala, Health Minister K.K. Shaylaja, Quarantine
COMMENTS