കുവൈറ്റ് സിറ്റി: കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശി ജാഫര്‍ കുരുവാങ്ങിലി (43) നെ കുവൈറ്റില്‍ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ്അബ്ബ...
കുവൈറ്റ് സിറ്റി: കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശി ജാഫര്‍ കുരുവാങ്ങിലി (43) നെ കുവൈറ്റില്‍ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
്അബ്ബാസിയ കനാറി റൗണ്ട് എബൗട്ടിന് സമീപത്തെ പാര്‍ക്കിംഗിലാണ് മൃതദേഹം കാണപ്പെട്ടത്.
ജാഫറിനെ രണ്ടു ദിവസമായി കണാനില്ലായിരുന്നു. സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച ഉച്ചയോടെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുവൈറ്റില്‍ കര്‍ട്ടന്‍ നിര്‍മാണ ജോലിയായിരുന്നു. ഭാര്യയും മൂന്നു കുട്ടികളും ബാലുശേരിയിലാണ്.
മൃതദേഹം നാട്ടിലെത്തിക്കണമെന്നും മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കള്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനാവുമോ എന്നു വ്യക്തമല്ല.
Keywords: Balussery, Kuwait City, Car, Obituary, Jaffer, NRI
COMMENTS