കാസര്‍കോട് : ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന അഞ്ജന കെ ഹരീഷ് ലൈംഗിക പീഡനത്തിനിരയായിര...
കാസര്‍കോട് : ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന അഞ്ജന കെ ഹരീഷ് ലൈംഗിക പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
21കാരിയായ അഞ്ജന ഗോവയിലെ താമസസ്ഥലത്തിനടുത്ത് കഴിഞ്ഞ 13ന് കഴുത്തില്‍ കയര്‍കുരുങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇതു കൊലപാതകമാണെന്ന സംശയമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്.
രാസപരിശോധനയും കൃത്യമായ അന്വേഷണം നടത്തിയാല്‍ മാത്രമേ മരണത്തിലെ ദുരൂഹത മാറ്റാനാവൂ എന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹത്തില്‍ പോറലുകളുണ്ട്. ഇതും കൊലപാതകമെന്ന സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മരിച്ചതിന്റെ തലേ ദിവസം കൂട്ടുകാരിയുടെ ഫോണില്‍ നിന്ന് അഞ്ജന അമ്മയെ വിളിച്ചിരുന്നു. തനിക്ക് തെറ്റുപറ്റിയെന്നും വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും അഞ്ജന പറഞ്ഞിരുന്നു.
അഞ്ജനയുടെ കുടുംബം താമസിക്കുന്ന പുതുക്കൈയിലെ വാടകവീട്ടിലെത്തി കാഞ്ഞങ്ങാട് ഡിവൈ എസ്പി പി കെ സുധാകരന്‍ വിവരങ്ങള്‍ ശേഖരിച്ചു.
ഇതിനിടെ, സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റു ബന്ധം ആരോപിച്ചു ചില ഹിന്ദു സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഈ കേസ് എന്‍ ഐ എ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
അഞ്ജന മരിക്കുന്നതിനു മുന്‍പ് അവരെ പുറത്തുള്ള ആരോ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ആക്ടിവിസ്റ്റ് ഗാര്‍ഗി അജിത കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതും ശ്രദ്ധേയമാണ്.
അഞ്ജനയുടെ മരണത്തെക്കുറിച്ച് ഇപ്പോള്‍ അന്വേഷിക്കുന്നത് ഗോവ പൊലീസാണ്. അവര്‍ കാര്യമായ അന്വേഷണം നടത്തുന്നുമില്ല. അതുകൊണ്ടാണ് കേരള പൊലീസിന്റെ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
Summary: Anjana K Harish, a student of Brennan College, Thalassery who was found dead in a mysterious place in Goa has been sexually abused, an autopsy has reported. 21-year-old Anjana was found dead in Goa. The postmortem report raises suspicions that this was murder.
Keywords: Anjana K Harish, Brennan College, Thalassery, Goa, Autopsy, Kerala Police, Gargi Ajitha
COMMENTS