കൊല്‍ക്കത്ത: ഉഗ്രരൂപം പൂണ്ട ഉം പുന്‍ ചുഴലിക്കാറ്റ് കടലില്‍ നിന്നു ബംഗാള്‍ തീരത്ത് കൊടിയ നാശം വിതച്ച് വീശിയടിക്കുന്നു. മൂന്നു മരണങ്ങള്‍...
കൊല്‍ക്കത്ത: ഉഗ്രരൂപം പൂണ്ട ഉം പുന്‍ ചുഴലിക്കാറ്റ് കടലില്‍ നിന്നു ബംഗാള്‍ തീരത്ത് കൊടിയ നാശം വിതച്ച് വീശിയടിക്കുന്നു. മൂന്നു മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണം പത്തിനു മുകളിലെത്താന്‍ സാദ്ധ്യതയുണ്ടെന്നും ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമെങ്കിലും സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്നും കൊറോണ വൈറസിനെക്കാള്‍ മാരകമായ ദുരന്തമാണ് ചുഴലി വരുത്തിവച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
100 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ബംഗാള്‍ തീരത്തടിച്ചത്. കാറ്റിനൊപ്പം പേമാരിയും തുടരുകയാണ്. നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ട്. മരങ്ങള്‍ കടപുഴകി വീണ് റോഡുകള്‍ യാത്രായോഗ്യമല്ലാതായിട്ടുണ്ട്. വൈദ്യുതി വിതരണ സംവിധാനവും താറുമാറായി.#WATCH West Bengal: Rooftop of a school in Howrah was blown away by strong winds earlier today. #CycloneAmphan pic.twitter.com/nJY0KhAC3Z— ANI (@ANI) May 20, 2020
പശ്ചിമ ബംഗാളില്‍ പലേടത്തും മണ്ണിടിച്ചിലുണ്ടായി. 30 കിലോമീറ്റര്‍ വ്യാസത്തിലാണ് കാറ്റ് വീശിയടിച്ചു പോകുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹന്‍പത്ര പറഞ്ഞു.
അഞ്ച് ലക്ഷത്തിലധികം പേരെ പശ്ചിമ ബംഗാളിലും ഒരു ലക്ഷത്തിലധികം പേരെ ഒഡീഷയിലും അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ആര്‍ഡിഎഫ്) മേധാവി എസ്എന്‍ പ്രധാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.Wires bursting like crackers due to the cyclone.— #Local Jainy Walker (@i_m_sid13) May 20, 2020
🤯
Kakurgachi, Kolkata #Amphan #CycloneAmphan #AmphanSuperCyclone #CycloneAmphanUpdate #Kolkata pic.twitter.com/vENIL3ihBl
കിഴക്കന്‍ മിഡ്നാപൂര്‍, നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലും കനത്ത മഴ തുടരുന്നു. ഹൗറ, കൊല്‍ക്കത്ത, ഹൂഗ്ലി എന്നിവിടങ്ങളില്‍ എത്തുമ്പോള്‍ കാറ്റിന്റെ വേഗത 110-120 കിലോമീറ്റര്‍ ആയിരിക്കുമെന്ന് ഐഎംഡിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൂപ്പര്‍ ചുഴലിക്കാറ്റില്‍ നിന്ന് അതിശക്തമായ ചുഴലിക്കാറ്റായി ആംഫാന്‍ ദുര്‍ബലമായെങ്കിലും കനത്ത നാശമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
— Alka Lamba India 🇮🇳🙏 (@LambaAlka) May 19, 2020ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ദശാബ്ദത്തിനിടെ രൂപം കൊള്ളുന്ന രണ്ടാമത്തെ 'സൂപ്പര്‍ സൈക്ലോണ്‍' ആണ് ഉം ഫുന്‍. കൊറോണ വൈറസ് പടരുന്നതിനിടെ ചുഴലിക്കാറ്റു കൂടി വന്നതും ജനത്തെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ടി വന്നതും കടുത്ത വെല്ലുവിളിയാവുന്നുണ്ട്.
എന്‍ഡിആര്‍എഫിന്റെ 41 ടീമുകള്‍ ഡ്യൂട്ടിയിലുണ്ട്. സാമൂഹ്യ അകലം പാലിച്ച് ആളുകളെ ഒഴിപ്പിക്കുകയെന്നത് ഇരട്ട വെല്ലുവിളിയാണ്. രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയ്യാറാണ്.
അഞ്ച് മീറ്റര്‍ ഉയരത്തില്‍ തിര ഉയരുന്നുണ്ട്. തീരദേശ ബംഗാളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടായിരിക്കുന്നു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് രാത്രി കണ്‍ട്രോള്‍ റൂമില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.
പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. കഴിഞ്ഞ ദിവസങ്ങളിഷല്‍ 265 കീമീ വേഗത്തില്‍ വരെ കടലില്‍ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറില്‍ ദുര്‍ബലമായതാണ് നാശം ഇത്രയിലൊതുങ്ങാന്‍ കാരണം.
കൊല്‍ക്കത്ത നഗരം അതീവ ജാഗ്രതയിലാണ്. മേല്‍പ്പാലങ്ങള്‍ അടച്ചു കഴിഞ്ഞു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. കൊല്‍ക്കത്ത വിമാനത്താവളം നാളെ പുലര്‍ച്ചെ അഞ്ചു മണി വരെ അടച്ചു.Looks like apocalypse is fixed for 2020#AmphanSuperCyclone #cyclone #kolkata #sea #nature #disaster #wind #cloud #storm pic.twitter.com/gaOJ6KjLL6— sandeep (@sittuanand007) May 20, 2020
ഒഡീഷയില്‍ വന്‍നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപില്‍ റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി.
അസം, മേഘാലയ ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
Summary: The landfall process will continue for about four hours, it said. "The forward sector of the wall cloud region is entering into land in West Bengal," the Met said.
The intensity of the cyclone near its centre as the landfall process started was recorded at 160-170 kmph, gusting to 190 kmph, it said.
Heavy rain and gale wind have affected several districts in the Gangetic West Bengal since morning and the intensity of the downpour and wind increased gradually with every passing hour. At 3.05 pm, wind speed at Dum Dum airport was recorded at 76 km per hour, the Met said.
Keywords: West Bengal, Met, Heavy rain ,Gangetic, Dum Dum airport, Amphan, Cyclone, Wind
COMMENTS