റായ്പുര്‍: ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് അന്ത്യം. ...
റായ്പുര്‍: ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. 74 വയസ്സായിരുന്നു.
ഹൃദയാഘാതത്തെത്തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് അന്ത്യം.
പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നുഴുകയായിരുന്നു.
റായ്പുരിലെ ശ്രീനാരായണ ആശുപത്രിയില്‍ ഈ മാസം ഒന്‍പതിനാണ് പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസതടസ്സമുള്ളതിനാല്‍ ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അജിത് ജോഗിക്ക് രണ്ടുവട്ടം ഹൃദയസ്തംഭമുണ്ടായി.
ഓക്സിജന്‍ തലച്ചോറിലേക്ക് എത്തുന്നതു തടസ്സപ്പെട്ടതാണ് നില വഷളാക്കിയത്.
ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെ) നേതാവായ ജോഗി, മര്‍വാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. രേണു. മകന്‍: അമിത് ജോഗി. മരുമകള്‍: റിച്ച.അറിയിച്ചത്.
2000 ല്‍ ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദിവാസി വിഭാഗത്തില്‍ പെട്ട ജോഗിയെ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാക്കി. 2016 ല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെ) രൂപീകരിക്കുകയായിരുന്നു. ജോഗിയും മകനെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.
രാഹുല്‍ ഗാന്ധിയുമായി ഒരിക്കലും മികച്ച ബന്ധം പുലര്‍ത്തിയിരുന്നില്ലെങ്കിലും നെഹ്റു-ഗാന്ധി കുടുംബവുമായി അദ്ദേഹത്തിന് ദീര്‍ഘകാല ബന്ധമുണ്ടായിരുന്നു.
സിവില്‍ സര്‍വീസില്‍ നിന്നാണ് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിയത്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു കൈപിടിച്ചത്.
1986 ല്‍ ജോഗി രാജ്യസഭയിലെത്തി. 1998 വരെ രാജ്യസഭയില്‍ തുടര്‍ന്നു. 1998 ല്‍ അദ്ദേഹം റായ്ഗഡില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു, പക്ഷേ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് അനിവാര്യമായപ്പോള്‍ ഷാഹോലില്‍ നിന്ന് പരാജയപ്പെട്ടു.
Keywords: Ajit Jogi, Chattisgarh, Congress Party, Politics, Rajiv Gandhi
COMMENTS