ദുബായ്: കൊറോണ വൈറസ് വ്യാപനത്തില്‍ കേരളത്തില്‍ ഇതുവരെ മരിച്ചത് നാലു പേരാണെങ്കില്‍ ഗള്‍ഫില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം 79 ആയി. ഏറ്...
ദുബായ്: കൊറോണ വൈറസ് വ്യാപനത്തില്‍ കേരളത്തില്‍ ഇതുവരെ മരിച്ചത് നാലു പേരാണെങ്കില്‍ ഗള്‍ഫില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം 79 ആയി.
ഏറ്റവും ഒടുവില്‍ മരിച്ചത് ഭരണിക്കാവ് സ്വദേശിയായ ആര്‍ കൃഷ്ണ പിളളയാണ്. ദുബായിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ മറുനാട്ടുകാര്‍ക്ക് കാര്യമായ പരിചരണം കിട്ടുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. അന്നാട്ടുകാര്‍ക്കാണ് ചികിത്സയില്‍ മുന്‍ഗണന. മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കു രോഗം ബാധിച്ചാല്‍ അവരെ മരുന്നു നല്കി താമസസ്ഥലത്തേയ്ക്കു തന്നെ വിടുന്നു. രോഗം കലശലായാല്‍ മാത്രമാണ് ആശുപത്രിയിലേക്കു മാറ്റുന്നത്. അവിടെയും വെന്റിലേറ്റര്‍ അടക്കം സൗകര്യങ്ങളില്‍ ആദ്യ പരിഗണന തദ്ദേശീയര്‍ക്കു തന്നെയാണ്.
ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് യു.എ.ഇയിലാണ്. കോവിഡ് മരണം ഏറ്റവും കൂടുതല്‍ നടക്കുന്നത് സൗദി അറേബ്യയിലാണ്. ഇതുവരെ 302 പേരാണ് സൗദിയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചത്.
സൗദി അറേബ്യയില്‍ 2,840 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 52,016 ആയി.
സൗദി അറേബ്യ-മരണം-302 രോഗികള്‍- 52,016
യുഎഇ-മരണം- രോഗികള്‍- 214, 22,627
ഖത്തര്‍- മരണം- 15 രോഗികള്‍- 30,972
യു.എ.ഇ- മരണം- 214 രോഗികള്‍- 22,627
കുവൈറ്റ്- മരണം- 107 രോഗികള്‍- 13,802
ബഹ്റൈന്‍-മരണം-12 രോഗികള്‍- 6,747
ഒമാന്‍-മരണം- 21 രോഗികള്‍- 5,029
Keyworsds: Gulf, GCC, UAE, Coronavirus
COMMENTS