സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 62 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 56 പേരും പുറത്തുനിന്നെത്തിയവരാണ്. ആറു...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 62 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 56 പേരും പുറത്തുനിന്നെത്തിയവരാണ്. ആറു പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. ഇന്നു 10 പേരുടെ ഫലം നെഗറ്റീവാവുകയും ചെയ്തു.
നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ കഴിയുന്ന രണ്ടു റിമാന്‍ഡ് പ്രതികള്‍ക്കും ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കും എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവിലെ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടാതെ മറ്റൊരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
ഇന്നത്തെ രോഗികളില്‍ 33 പേര്‍ വിദേശത്ത് നിന്നും 23 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
പാലക്കാട് - 14
കണ്ണൂര്‍- 7
തൃശൂര്‍- 6
പത്തനംതിട്ട- 6
മലപ്പുറം- 5
തിരുവനന്തപുരം- 5
കാസര്‍കോഡ്- 4
എറണാകുളം- 4
ആലപ്പുഴ- 3
വയനാട്- 2
കൊല്ലം- 2
കോട്ടയം- 1
ഇടുക്കി- 1
കോഴിക്കോട്- 1
എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
വയനാട്- 5, കോഴിക്കോട്- 2, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്നു രോഗമുക്തി നേടിയവരുടെ പട്ടിക.
കോവഡിന് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷിയടെ നിര്യാണത്തില്‍ അനുശോചിച്ചു.
1050 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 577 പേര്‍ചികിത്സയിലുണ്ട്. 1,24,163 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇവരില്‍ 080 പേര്‍ ആശുപത്രികളിലുണ്ട്. 231 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Summary: 62 Coronavirus cases confirmed in Kerala today. Of these, 56 are from outside. Six people got infected through contact. Today the results of 10 people have been negative. Chief Minister Pinarayi Vijayan said that two remand prisoners in Neyyattinkara Special Sub Jail, a healthcare worker and two Air India cabin crew have been diagnosed with the disease.
Keywords: Kerala, Coronavirus, Covid 19, Air India, Neyyattinkara Special Sub Jail, Healthcare worker
COMMENTS