തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്നത്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്നത്തെ രോഗികളില്‍ 17 പേര്‍ വിദേശത്തു നിന്നും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. ഇവരില്‍ ഏഴു പേരും എയര്‍ ഇന്ത്യ ജീവനക്കാരാണ്.
തൃശൂര്‍-10
പാലക്കാട്-9
കണ്ണൂര്‍-8 കൊല്ലം-4
ഇടുക്കി-4
എറണാകുളം-4
കോഴിക്കോട്-4
കാസര്‍കോട്-3
തിരുവനന്തപുരം-2
ആലപ്പുഴ-2
കോട്ടയം-1
എന്നിങ്ങനെയാണ് ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 624 പേരാണ്. 575 പേര്‍ രോഗമുക്തരായി.
പാലക്കാട് ജില്ലയിലെ പാലക്കാട് മുനിസിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നീ പ്രദേശങ്ങള്‍ പുതുതായി ഹോട്ട് സ്‌പോട്ട് പട്ടികയിലെത്തി. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 106 ആയി.
keywords: Kerala, Coronavirsu, Covid 19, Pinarayi Vijayan
COMMENTS