തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കു മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.1...
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കു മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷം. ഇതിനു പുറമേ, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 1,50,054 മലയാളികളും നാട്ടിലേക്കെത്താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മണിക്കൂറുകള്‍ തോറും രജിസ്റ്റര്‍ ചെയ്യുന്നവരുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. ഇവരില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവരാണ്.
മൊത്തം 5.63 ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കേരളം അടിയന്തരമായി തയ്യാറെടുക്കേണ്ട സ്ഥിതിയാണ്.
വിദേശത്തുനിന്നു 9827 ഗര്‍ഭിണികളും 10,628 കുട്ടികളും 11,256 വൃദ്ധരുമുണ്ട്. പഠനം പൂര്‍ത്തിയാക്കിയ 2902 വിദ്യാര്‍ത്ഥികളും തിരിച്ചെത്തും.
വാര്‍ഷികാവധിക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍- 70,638
സന്ദര്‍ശന വീസ കാലാവധി കഴിഞ്ഞവര്‍- 41,236
വീസ റദ്ദാക്കപ്പെട്ടവര്‍-27,100
ജയില്‍മോചിതര്‍- 806
മറ്റുള്ള കാരണങ്ങളാല്‍ വരുന്നവര്‍- 1,28,061.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശന പാസുകള്‍ നല്‍കിത്തുടങ്ങി.
കേരളത്തിലേക്ക് എത്തേണ്ട സമയമുള്‍പ്പെടെയുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ സന്ദേശമായി നല്കും.
കര്‍ണാടകയില്‍ നിന്ന് വരുന്നവര്‍- 49,233
തമിഴ്നാട്ടില്‍നിന്ന് എത്തുന്നവര്‍-45,491
മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍- 20,869.
Kewords: Kerala, Expatriates, Coronavirus, Covid 19
COMMENTS