ന്യൂഡല്‍ഹി: ലോക് ഡൗണ്‍ കഴിഞ്ഞ് ബുക്കിംഗ് ആരംഭിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രയ്ക്കു റിസര്‍വ് ചെയ്തത് 54,00...
ന്യൂഡല്‍ഹി: ലോക് ഡൗണ്‍ കഴിഞ്ഞ് ബുക്കിംഗ് ആരംഭിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രയ്ക്കു റിസര്‍വ് ചെയ്തത് 54,000 യാത്രക്കാര്‍.
ന്യൂഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന 15 സ്പെഷ്യല്‍ എയര്‍കണ്ടീഷന്‍ഡ് ട്രെയിനുകളിലാണ് ബുക്കിംഗ് അനുവദിച്ചത്.
രാത്രി 9.15 ആയതോടെ 54,000 യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) വൈകുന്നേരം നാലു മണിക്കാണ് ബുക്കിംഗ് ആരംഭിച്ചത്. ഒന്നര മാസത്തിലേറെയായി കാത്തിരുന്ന യാത്രക്കാര്‍ ബുക്കിംഗ് അനുവദിച്ച ഉടന്‍ തന്നെ പ്രവേശിക്കാന്‍ തുടങ്ങിയതോടെ കനത്ത ഓണ്‍ലൈന്‍ ട്രാഫിക് കാരണം മിനിറ്റുകള്‍ക്കുള്ളില്‍ ഐആര്‍സിടിസി വെബ്സൈറ്റ് തകര്‍ന്നു.
തകരാറ് പരിഹരിച്ച്, രണ്ട് മണിക്കൂര്‍ വൈകിയാണ് ബുക്കിംഗ് പുനരാരംഭിച്ചത്. കോവിഡ് -19 പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 ന് റെയില്‍വേ പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.
അതിനുശേഷം, അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കാന്‍ റെയില്‍വേ ചരക്കുനീക്കവും പ്രത്യേക പാര്‍സല്‍ ട്രെയിനുകളും മാത്രമാണ് നടത്തുന്നത്.
കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍ എന്നിവരെ എത്തിക്കുന്നതിനായി മേയ് ഒന്നു മുതല്‍ റെയില്‍വേ ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്.
Keywords: INdian Railway, IRCTC, Train, Booking
COMMENTS