ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മ-നിര്‍ഭര്‍ ഭാരത്' പാക്കേജ് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി (എ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മ-നിര്‍ഭര്‍ ഭാരത്' പാക്കേജ് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ഇജിഎ) ക്കായി 40,000 കോടി രൂപ കൂടി വകയിരുത്തി.
പദ്ധതിയുടെ അവസാന ഘട്ട പ്രഖ്യാപനങ്ങളിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയ 69,000 കോടിയ്ക്കു പുറമേയാണ് 40,000 കോടി രൂപ കൂടി നല്‍കുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്ന മറ്റ് മേഖലകളില്‍ ആരോഗ്യം-വിദ്യാഭ്യാസം, കോവിഡ് കാല വാണിജ്യം, കമ്പനീസ് ആക്ടിലെ പരിഷ്‌കാരങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം, പൊതുമേഖലാ കമ്പനികളും നയങ്ങളും, സംസ്ഥാനങ്ങളും വിഭവങ്ങളും എന്നീ മേഖലകള്‍ക്കാണ് അവസാന ഘട്ട പ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.
* എല്ലാ ജില്ലാ ആശുപത്രികളിലും പകര്‍ച്ചവ്യാധി ബ്ലോക്കുകള്‍ സജ്ജമാക്കും.
* എല്ലാ ബ്ലോക്കുകളിലും പൊതുമേഖലയില്‍ ലാബ് നിര്‍മിക്കും.
* പ്രധാനമന്ത്രി ഇ-വിദ്യാ പദ്ധതി നടപ്പാക്കും.
* സ്‌കൂള്‍ വിദ്യാഭ്യാസം ഡിജിറ്റലാക്കാന്‍ ദിക്ഷ പരിപാടി.
* എല്ലാ ക്ലാസുകളിലും ടെലിവിഷന്‍ ഉറപ്പാക്കും.
* വിദ്യഭ്യാസ മേഖലയില്‍ റേഡിയോയുടെ ഉപയോഗം വര്‍ധിപ്പിക്കും.
* 100 യൂണിവേഴ്‌സിറ്റികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി.

COMMENTS