തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇവരില്‍ 37 പേര...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി.
ഇവരില്‍ 37 പേരും പുറത്തുനിന്നെത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുവെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നു രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കാസര്‍കോട് 10
പാലക്കാട് 8
ആലപ്പുഴ 7
കൊല്ലം 4
ത്തനംതിട്ട 3
വയനാട് 3
കോഴിക്കോട് 2
എറണാകുളം 2
കണ്ണൂര്‍ 1.
ഇന്നത്തെ രോഗബാധിതരുടെ കണക്ക്
വിദേശത്തുനിന്ന് 9
മഹാരാഷ്ട്ര 16
തമിഴ്‌നാട് 5
ഡല്‍ഹി 3
തെലങ്കാന 1
ആന്ധ്ര1
കര്‍ണാടക 1
ഉത്തര്‍പ്രദേശ് 1
മലപ്പുറം 6, കാസര്‍കോട് 2, വയനാട് 1, ആലപ്പുഴ 1, എന്നിങ്ങനെയാണ് ഇന്നത്തെ നെഗറ്റീവ് കേസുകളുടെ എണ്ണം.
വിദേശത്തു കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയെന്നും ഇത് വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുറത്തുനിന്നു വരാനാഗ്രഹിക്കുന്ന എല്ലാവരെയും കേരളം സ്വീകരിക്കും. ആളുകള്‍ ഒരു ക്രമീകരണവുമില്ലാതെ ഒന്നിച്ചു വന്നാല്‍ രോഗവ്യാപനം തടയാനാവില്ല. ചിട്ടയോടെയും ആസൂത്രണത്തോടെയും പുറത്തുനിന്നു വരുന്നവരെ ക്വാറന്റീനിലേക്ക് വിടും. വരുന്നവരുടെ വിവരം മുന്‍കൂട്ടി കിട്ടണം. അതിന് അവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അതില്‍ വിട്ടുവീഴ്ച സാധിക്കില്ല.
സ്വന്തമായി ക്വാറന്റീന്‍ സൗകര്യമില്ലാത്തവരെ സര്‍ക്കാര്‍ ക്വാറന്റീനിലേക്ക് വിടും. ക്രമീകരണത്തെ ചിലര്‍ തെറ്റിദ്ധരിക്കുന്നു. കേന്ദ്രമന്ത്രിയുടെ പ്രതികരണം പോലും അതിന്റെ ഭാഗമാണ്. വിദേശത്തുനിന്നെത്തുന്നവരുടെ ക്വാറന്റീന്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചതും ആശയക്കുഴപ്പമുണ്ടാക്കി.
സാധിക്കുന്നവരെല്ലാം ക്വാറന്റീന്‍ തുക സ്വയം വഹിക്കണം. അല്ലാത്തവരെ അതില്‍ നിന്ന് ഒഴിവാക്കും. വിദേശത്തെ ചില സംഘടനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തു വരാന്‍ ശ്രമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് അതിനോട് എതിര്‍പ്പില്ല. വരുന്ന കാര്യം സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നു മാത്രം, പിണറായി പറഞ്ഞു.

Summary: 40 people have been confirmed with the Covid 19 virus in Kerala today. Of these, 37 were from outside. Chief Minister Pinarayi Vijayan told reporters after the Covid review meeting.
Keywords: Covid 19, Kerala, Chief Minister Pinarayi Vijayan, Coronavirus
COMMENTS