കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മുബാറക് ആശുപത്രിയിലെ കൊവിഡ് ഐസിയു വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മലയാളി മെയില്‍ നഴ്സ് പത്തനംതിട്ട മല്ലപ്പള...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മുബാറക് ആശുപത്രിയിലെ കൊവിഡ് ഐസിയു വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മലയാളി മെയില്‍ നഴ്സ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിന്‍സ് ജോസഫ് മാത്യു (33) മരിച്ചു.
ഹൃദയാഘാതമാണ് മരണകാരണം. കോവിഡ് രോഗികളെ പരിചരിക്കുന്ന വേളയിലാണ് ഹൃദയാഘാതമുണ്ടായത്.
ഇതേസമയം, കുവൈറ്റില്‍ 89 ഇന്ത്യക്കാര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്നു 415 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.
ഇതോടെ, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 7,623 ആയി. ഇന്ന് 156 പേര് രോഗമുക്തി നേടുകയും രണ്ടുപേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കോവിഡ് മരണം 49 ആയി.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 86 സ്വദേശികളും, 51 ബംഗ്ലാദേശികളും, 92 ഈജിപ്റ്റുകാരുമുണ്ട്. 4,952 പേര് നിലവില്‍ ചികിത്സയിലുണ്ട്.
Keywords: India, Kerala, Kuwait, Male Nurse, Malayali
COMMENTS