സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് (പിഎം-കെയേഴ്‌സ്) ഫണ്ടില്‍ നിന്ന് 3,100 കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചു.
3,100 കോടി രൂപയില്‍ ഏകദേശം 2,000 കോടി രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിന് ഉപയോഗിക്കും. 1,000 കോടി രൂപ കുടിയേറ്റ തൊഴിലാളികളുടെ പരിചരണത്തിനും 100 കോടി രൂപ കൊറോണ വൈറസ് വാക്സിന്‍ വികസിപ്പിക്കുന്നതിനും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
മാര്‍ച്ച് 27 ന് മന്ത്രിസഭ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ട് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി മോഡി ചെയര്‍പേഴ്സണും മുതിര്‍ന്ന മന്ത്രിമാര്‍ ട്രസ്റ്റികളുമാണ്.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സര്‍ക്കാര്‍ നടത്തുന്ന കോവിഡ് 19 ആശുപത്രികള്‍ക്ക് 50,000 'മെയ്ഡ് ഇന്‍ ഇന്ത്യ' വെന്റിലേറ്ററുകള്‍ വാങ്ങാന്‍ ഈ വിഹിതം നല്‍കും.
കുടിയേറ്റ തൊഴിലാളികള്‍ക്കായി അനുവദിച്ച ആയിരം കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയും. തൊഴിലാളികള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, വൈദ്യചികിത്സ, ഗതാഗതം എന്നിവയ്ക്കായി ജില്ലാ കളക്ടര്‍മാരുടെയോ മുനിസിപ്പല്‍ കമ്മിഷണര്‍മാരുടെയോ പക്കല്‍ വയ്ക്കുകയും നല്‍കും.
വാക്സിന്‍ വികസനത്തിനായി മാറ്റിവച്ച 100 കോടി രൂപ ഇന്ത്യന്‍ അക്കാദമിക് മേഖല, സ്റ്റാര്‍ട്ട് അപ്പുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ തുടങ്ങിയവയ്ക്കായി സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറുടെ മേല്‍നോട്ടത്തില്‍ ചെലവഴിക്കും.
വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നുമുള്ള നികുതി രഹിത സംഭാവനകള്‍ സ്വീകരിക്കുന്നതാണ് ഈ ഫണ്ട്. കൊറോണ വൈറസ് വ്യാപനത്തിനുശേഷം മിക്കവാറും എല്ലാ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ നിന്നും സിനിമാതാരങ്ങളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വന്‍ തോതില്‍ സംഭാവനകള്‍ കിട്ടിയിട്ടുണ്ട്.
ഈ ഫണ്ട് ഓഡിറ്റ് ചെയ്യില്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒഫ് ഇന്ത്യ (സിഎജി) പറഞ്ഞിരുന്നു. ട്രസ്റ്റികള്‍ നിയമിക്കുന്ന സ്വതന്ത്ര ഓഡിറ്റര്‍മാരാണ് ഫണ്ട് ഓഡിറ്റ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
Keywords: Coronavirus, Ventilator, Kerala, India, CAG, Covid 19
COMMENTS