തിരുവനന്തപുരം: പുതുതായി ഒരു രോഗിപോലുമില്ലാത്ത ദിവസങ്ങളില്‍ നിന്നു കേരളം പെട്ടെന്നു രോഗവ്യാപനത്തിന്റെ ഘട്ടത്തിലേക്കു കടക്കുന്നുവെന്ന സൂചന...
തിരുവനന്തപുരം: പുതുതായി ഒരു രോഗിപോലുമില്ലാത്ത ദിവസങ്ങളില്‍ നിന്നു കേരളം പെട്ടെന്നു രോഗവ്യാപനത്തിന്റെ ഘട്ടത്തിലേക്കു കടക്കുന്നുവെന്ന സൂചന നല്കി ഇന്ന് സംസ്ഥാനത്ത് 26 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ഇതേസമയം, കൊല്ലത്തു രണ്ടു പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് ഇന്നു ഫലം നെഗറ്റീവായത്.
കാസര്‍കോട് -10
മലപ്പുറം-5
പാലക്കാട്-3
വയനാട്- 3
കണ്ണൂര്‍ -2
പത്തനംതിട്ട-1
ഇടുക്കി-1
കോഴിക്കോട്-1
ഓരോരുത്തര്‍ എന്നിങ്ങനെയാണ് ഇന്ന് രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്നു പോസിറ്റീവായവരില്‍ ഏഴുപേര്‍ വിദേശത്ത് നിന്നും മറ്റ് ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുകയും ചെയ്തു.
കാസര്‍കോട്ട് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വയനാട് ഒരു പൊലീസുകാരനും ഇന്നു രോഗം പകര്‍ന്നവരുടെ പട്ടികയിലുണ്ട്.
നാം നേരിടാന്‍ പോകുന്ന വിപത്തിന്റെ സൂചനയാണ് ഇപ്പോഴത്തെ രോഗവ്യാപനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇപ്പോള്‍ 64 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ആശുപത്രികൡലുള്ള 548 പേര്‍ ഉള്‍പ്പെടെ 36,910 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 174 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Covid, Coronavirus, Pinarayi Vijayan
COMMENTS