തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. ഇന്നത്തെ രോഗികളില്‍ നാല...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല.
ഇന്നത്തെ രോഗികളില്‍ നാലു പേര്‍ വിദേശത്തുനിന്നും എട്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്.
കണ്ണൂര്‍-5
മലപ്പുറം - 3
പത്തനംതിട്ട- 1
ആലപ്പുഴ- 1
തൃശ്ശൂര്‍- 1
എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
രോഗികളില്‍ ആറുപേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിനിന്നാണ് മറ്റു രണ്ടുപേര്‍ എത്തിയത്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-119
ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍-642
ഇപ്പോള്‍ ചികിത്സയിലുള്ളവര്‍-142
നിലവില്‍ നിരീക്ഷണത്തിലുള്ളവര്‍-72000
നിലവിലെ ഹോട്ട് സ്പോട്ടുകള്‍-33
ഇന്നു ചേര്‍ക്കപ്പെട്ട ഹോട്ട് സ്പോട്ടുകള്‍- കണ്ണൂരിലെ പാനൂര്‍ മുനിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍. കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത്.
Keywords: India, Covid 19, Coronavirus, Kerala, Pinarayi Vijayan
COMMENTS