തിരുവനന്തപുരം: കേരളത്തിന് ഇന്നും ആശ്വാസത്തിന്റെ ദിനം. കണ്ണൂരും കാസര്‍കോട്ടുമായി രണ്ടു പേര്‍ക്കു മാത്രമാണ് ഇന്നു കൊറോണ വൈറസ് ബാധ സ്്ഥിരീ...
തിരുവനന്തപുരം: കേരളത്തിന് ഇന്നും ആശ്വാസത്തിന്റെ ദിനം. കണ്ണൂരും കാസര്‍കോട്ടുമായി രണ്ടു പേര്‍ക്കു മാത്രമാണ് ഇന്നു കൊറോണ വൈറസ് ബാധ സ്്ഥിരീകരിച്ചത്.
രണ്ടു വ്യക്തികളും വിദേശത്തുനിന്നു വന്നവരാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
13 പേര്‍ക്ക് ഇന്നു രോഗമുക്തിയുണ്ടായി. കാസര്‍കോട് എട്ടു പേര്‍ക്കാണ് ഇന്നു പരിശോധനാഫലം നെഗറ്റീവായത്.
കണ്ണൂരില്‍ മൂന്നു പേര്‍ക്കും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഓരോ വ്യക്തികള്‍ക്കുമാണ് ഇന്ന് ഫലം നെഗറ്റീവായത്. ഇപ്പോള്‍ 129 പേര്‍ ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സംഖ്യ 55,590 ആയി കുറഞ്ഞു. ഇവരില്‍ 461 പേര്‍ ആശുപത്രികളിലുണ്ട്.
72 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19,351 സാമ്പിളുകള്‍ അയച്ചതില്‍ 18,547 എണ്ണം രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു.
COMMENTS