തിരുവനന്തപുരം : കേരളത്തില്‍ ഇന്നു രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ 14 പേര്‍ക്ക് രോഗം ഭേദമായി. മലപ്പുറത...
തിരുവനന്തപുരം : കേരളത്തില്‍ ഇന്നു രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ 14 പേര്‍ക്ക് രോഗം ഭേദമായി.
മലപ്പുറത്തും കാസര്‍കോടും ഓരോ വ്യക്തികള്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയതാണ്. രണ്ടാമത്തെ വ്യക്തിക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പാലക്കാട് 4, കൊല്ലം 3, കണ്ണൂര്‍ 2, കാസര്‍കോട് 2, പത്തനംതിട്ട 1, കോഴിക്കോട് 1, മലപ്പുറം 1- എന്നിങ്ങനെയാണ് ഇന്നു രോഗം ഭേദമായവരുടെ വിവരം.
ഇന്ന് 95 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോംഗ ബാധിച്ച 111 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 20711 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്.
ഇന്നു രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവു വന്നെങ്കിലും ഒരു തരത്തിലുമുള്ള ജാഗ്രതക്കുറവ് പാടില്ലെന്നു മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Summary: Covid 19 reported two more persons in Kerala today and 14 people got discharged from hospitals. Chief Minister Pinarayi Vijayan said the disease has now been diagnosed for each individual in Malappuram and Kasargod.
Keywords: Kerala, Corona, Covid 19, Pinarayi Vijayan, Daily Updates
COMMENTS