തിരുവനന്തപുരം: ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് അര ലക്ഷം കിലോഗ്രാം കേടായ മത്സ്യം പിടികൂടിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ സാഗര്‍റാണി...
തിരുവനന്തപുരം: ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് അര ലക്ഷം കിലോഗ്രാം കേടായ മത്സ്യം പിടികൂടിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വിറ്റഴിക്കാനായി കൊണ്ടുവന്ന അഴുകിയ മത്സ്യം പിടികൂടിയത്.
റോഡു മാര്‍ഗ്ഗമുള്ള പരിശോധന കര്‍ശനമാക്കിയതോടെ കടല്‍ മാര്‍ഗ്ഗം ഇത്തരം മത്സ്യം കേരളത്തിലെത്തിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങള്‍ നടത്തുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ മത്സ്യം കൊണ്ടുവരുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും 6 ലക്ഷം രൂപ പിഴയും ആറു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ക്രിമനല്‍ കുറ്റവുമാണ്.
Keywords: Stale fish, seized, Chief minister, 50,00000 Kg

COMMENTS