കൊച്ചി : സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ തൃപ്തിയില്ലെന്ന് ഹൈക്കോടതി. കൊറോണ വൈറസ് വ്യാപനത്തിന്റെ കാലമ...
കൊച്ചി : സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ തൃപ്തിയില്ലെന്ന് ഹൈക്കോടതി. കൊറോണ വൈറസ് വ്യാപനത്തിന്റെ കാലമായതിനാല്‍ അതൃപ്തിയോടെയാണെങ്കിലും കടുത്ത ഉപാധികളോടെ കരാറുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് കോടതി അനുമതി നല്കി.
കടുത്ത വിയോജിപ്പും ഉപാധികളുമാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. വ്യക്തികള്‍ അറിയാതെയോ അവരുടെ സമ്മതം തേടാതെയോ ഇനിമുതല്‍ വിവരങ്ങള്‍ ശേഖരിക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
അതുപോലെ ഒരാവശ്യത്തിനും കേരള സര്‍ക്കാരിന്റെ ലോഗോ ഉപയോഗിക്കരുതെന്ന് സ്പ്രിന്‍ക്ലര്‍ കമ്പനിയോട് കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. കേരളത്തില്‍ നിന്നു ശേഖരിച്ച ഡേറ്റ വാണിജ്യ ആവശ്യങ്ങള്‍ക്കായി അമേരിക്കന്‍ കമ്പനിക്കു നിര്‍ദ്ദേശം കൊടുത്തു.
മറ്റൊരു ഘട്ടത്തിലായിരുന്നുവെങ്കില്‍ ഇടപെടാമായിരുന്നു. സന്തുലിതമായ നിലപാട് മാത്രമേ ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ ഉടമ്പടിയില്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട പല നിലപാടുകളോടും യോജിപ്പില്ല. കരാറില്‍ സന്തുഷ്ടിയുമില്ല. സ്പ്രിന്‍ക്ലറിന് നല്‍കുന്ന വ്യക്തികളുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ രഹസ്യമായി സൂക്ഷിക്കം. വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ കമ്പനിക്കു നല്‍കരുത്.
ഈ കമ്പനിയില്ലാതെ ഇവിടെ ഡേറ്റ ശേഖരണം നടക്കില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ മിണ്ടാത്തതെന്നും കോടതി അറിയിച്ചു.
വ്യക്തികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും രഹസ്യമാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്കി. ഈ ഉടമ്പടിയുടെ കാലാവധിക്കുശേഷം കേന്ദ്രത്തെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുകൊടുത്തു.
സ്പ്രിന്‍ക്ലറിനും കോടതി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കി. വിവരങ്ങള്‍ ആര്‍ക്കും കൈമാറാന്‍ പാടില്ല. വിശകലനത്തിനുശേഷം പ്രൈമറി ഡേറ്റയും സെക്കന്‍ഡറി ഡേറ്റയും സര്‍ക്കാരിന് സ്പ്രിന്‍ക്ലര്‍ തിരികെ കൊടുക്കണം. കരാര്‍ വിവരങ്ങള്‍ മറ്റു വകുപ്പുകളെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍, വ്യക്തികളുടെ സമ്മതപത്രം ഒഴിവാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതു കോടതി ഹൈക്കോടതി നിരാകരിച്ചു. സമ്മതപത്രം വച്ചാല്‍ ആളുകള്‍ ഒപ്പിടാന്‍ മടിക്കുമെന്നും സര്‍ക്കാരിനെതിരെ പ്രചാരണം നടക്കുെമന്നും വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. സ്പ്രിന്‍ക്ലര്‍ നല്കുന്നതിലും നല്ല സേവനം നല്‍കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും കോടതി രേഖപ്പെടുത്തി.
Keywords: Kela, Sprinkler Deal, High Court, Coronavirus

കരാറുമായി ബന്ധപ്പെട്ട് സ്പ്രിന്‍ക്ലര്‍ ഒരു പരസ്യവും നല്‍കാന്‍ പാടില്ല. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ഇപ്പോള്‍ ഇടപെട്ടാല്‍ അതു കോവിഡ് പ്രതിരോധത്തെ ബാധിക്കുമോ എന്ന ആശങ്കയുള്ളതിനാലാണ് ഈ വിഷയത്തില്‍ ഇടപെടാത്തതെന്നും കോടതി പറഞ്ഞു.

COMMENTS