തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്നു പേര്‍ക്കു വീതവും കണ്ണൂരില്‍ ഒരാള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്നു പേര്‍ക്കു വീതവും കണ്ണൂരില്‍ ഒരാള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഏഴു പേര്‍ രോഗികളായപ്പോള്‍ ഏഴ് പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതവും വയനാട്ടില്‍ ഒരാളും ഇന്നു രോഗം ഭേദമായെന്ന് കൊറോണ അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ച് ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കര്‍ രോഗമുക്തനായി. വൃക്കരോഗം ഉള്‍പ്പെടെ പ്രശ്‌നങ്ങളുള്ള അബൂബക്കര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതു വലിയ കാര്യമാണ്. ഇതിനു പ്രയത്‌നിച്ച ആരോപ്രവര്‍ത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
കേരളത്തില്‍ 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 114 പേര്‍ ചികിത്സയിലുണ്ട്. 21044 പേര്‍ നിരീക്ഷണത്തിലുള്ളണ്ട്്. 464 പേര്‍ ആശുപത്രിയിലാണ്. 132 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വയനാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ ഇപ്പോള്‍ കോവിഡ് 19 ബാധിച്ചവരില്ല. വയനാട്ടില്‍ ചികിത്സയിലുണ്ടായിരുന്നയാള്‍ ഇന്ന് ആശുപത്രി വിട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: Coronavirus, Covid 19,Kerala, Pinarayi Vijayan
COMMENTS