ന്യൂഡല്‍ഹി: ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെങ്കിലും ലോക് ഡൗണ്‍ കഴിയുന്ന ഏപ്രില്‍ പതിനഞ്ചിനു ശേഷം സര്‍വീസ് പുനരാരംഭിക്കുന്ന കാര്യം ഇതുവരെ പ...
ന്യൂഡല്‍ഹി: ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെങ്കിലും ലോക് ഡൗണ്‍ കഴിയുന്ന ഏപ്രില്‍ പതിനഞ്ചിനു ശേഷം സര്‍വീസ് പുനരാരംഭിക്കുന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
15 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു റെയില്‍വേ അധികൃതര്‍. അതുപോലെ, ലോക്ക് ഡൗണിനു ശേഷം ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരമായിരിക്കും യാത്ര എന്ന വാര്‍ത്തയും റെയില്‍വേ ട്വിറ്ററിലൂടെ നിരാകരിച്ചു. അത്തരം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും തീരുമാനമെന്തെങ്കിലും വന്നാല്‍ അറിയിക്കാമെന്നുമാണ് റെയില്‍വേ ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് മുഖാവരണത്തിലും സാനിറ്റൈസറിനുമുള്ള ക്ഷാമം പരിഗണിച്ച് റെയില്‍വേ ഇതുവരെ ആറു ലക്ഷം പുനരുപയോഗിക്കാവുന്ന മാസ്‌കും 40,000 ലീറ്റര്‍ സാനിറ്റൈസറും ഉത്പാദിപ്പിച്ചിട്ടുണ്ട്.
Keywords: Indian Railway, Train, India, service
COMMENTS