ന്യൂഡല്‍ഹി: എഫ്.സി.ഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം കൊണ്ട് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ക...
ന്യൂഡല്‍ഹി: എഫ്.സി.ഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം കൊണ്ട് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പാവങ്ങളുടെ അന്നം ഉപയോഗിച്ച് സമ്പന്നരുടെ കൈകള്‍ കഴുകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. പാവപ്പെട്ടവരോട് ഉണര്‍ന്നു പ്രവര്‍ത്തിക്കാനും അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.
രാജ്യത്ത് കോവിഡ് - 19 വ്യാപിക്കുന്നതിനെ തുടര്‍ന്ന് ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു വന്നിരുന്നു.
അതേസമയം രാജ്യത്തെ ജനങ്ങള്‍ക്കായുള്ള കരുതല്‍ ശേഖരം കഴിഞ്ഞ് മിച്ചമുള്ള ധാന്യമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ഇത്തരത്തില്‍ മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആക്കിമാറ്റാന്‍ 2018 ലെ ദേശീയ ബയോഫ്യുവല്‍ നിയമം അനുവദിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.
Keywords: Rahul Gandhi, Central government, Hand sanitizer, F.C.I

COMMENTS