തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ മേലു...
തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മലപ്പുറത്ത് കാലടി പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.
ഗ്രീന്‍ സോണില്‍ നിന്ന് ദിവസങ്ങള്‍ക്കുള്ളില്‍ റെഡ് സോണിലേക്കു മാറിയ കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ ലോക് ഡൗണ്‍ സാഹചര്യം വിലയിരുത്തി മേയ് മൂന്നിന് പുതിയ തീരുമാനത്തിലേക്ക് പോകേണ്ടതുണ്ട്. അപ്പോള്‍ എല്ലാ മേഖലകളെ കുറിച്ചും വിശദമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം പടരുന്നത് തടയാന്‍ എല്ലാവരും സാമൂഹ്യ അകലം പാലിക്കണം. പൊതു ഇടങ്ങളിലും മാര്‍ക്കറ്റുകളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാന്‍ ചിലയിടങ്ങളില്‍ ജനം മടിക്കുന്നു. സ്‌കൂളുകളില്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Hot Spot, Covid 19, Pinarayi Vijayan
COMMENTS