സ്വന്തം ലേഖകന്‍ കൊച്ചി: വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് വൈകാതെ നാട്ടിലെത്താമെന്ന പ്രതീക്ഷകള്‍ക്കു തിരിച്ചടിയാ...
സ്വന്തം ലേഖകന്‍
കൊച്ചി: വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് വൈകാതെ നാട്ടിലെത്താമെന്ന പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി കേന്ദ്ര നിലപാട്. പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാനാവില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചു.
ദുബായ് കെഎംസിസി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെങ്കില്‍ അക്കാര്യം പരിഗണിച്ചുകൂടേ എന്നു കോടതി ചോദിച്ചു. ഒരു സംസ്ഥാനത്തുള്ളവരെ മാത്രം കൊണ്ടുവരാനാവില്ല. എല്ലാ സംസ്ഥാനക്കാര്‍ക്കും തുല്യ പരിഗണന നല്കിയേ തീരൂ എന്നും കേന്ദ്രം അറിയിച്ചു.
വിദേശത്തു കഴിയുന്നവരുടെ വീസ കാലാവധി തീരുന്ന പ്രശ്‌നമില്ല. എല്ലാ രാജ്യങ്ങളും വീസാ കാലാവധി നീട്ടിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന കൊടുക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നിലവിലുണ്ടെന്നും കേന്ദ്രം അറിയിച്ചു. തുടര്‍ന്ന് ഈ വിഷയത്തിലെ ഹര്‍ജി 21ലേക്ക് മാറ്റി.
കേരളത്തില്‍ നിന്ന് വിദഗ്ധദ്ധ മെഡിക്കല്‍ സംഘത്തെ എത്രയും പെട്ടന്ന് ഗള്‍ഫില്‍ അയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം സുലൈമാന്‍ സേട്ട് കള്‍ച്ചറല്‍ ഫോറം നല്കിയ ഹര്‍ജിക്കും കേന്ദ്രം എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഗള്‍ഫിലേക്ക് ഏതെങ്കിലും രാജ്യം ആവശ്യപ്പെടാതെ മെഡിക്കല്‍ സംഘത്തെ അയക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ചാല്‍ ബുദ്ധിമുട്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
ഇതേസമയം, ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ യുഎഇ കടുത്ത സമ്മര്‍ദ്ദം ചെലുത്തില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. യുഎഇ ഭരണകൂടം കൊറോണ പ്രതിരോധത്തിന് മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ വളരെ വേഗത്തിലാണ് യുഎഇക്ക് നല്കിയത്. ആവശ്യമെങ്കില്‍ ഇനിയും മരുന്നു നല്കാമെന്നും വേണമെങ്കില്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കാമെന്നും യുഎഇക്കും സൗദി അറേബ്യയ്ക്കും ഇന്ത്യ ഉറപ്പു കൊടുത്തിട്ടുണ്ട്.
Summary: The Central Government has informed the Kerala High Court that the NRIs cannot be repatriated immediately.
The Central Government's stand on the matter was revealed while considering a petition filed by the Dubai KMCC. Even if Kerala is ready to accept expatriates then it should not be considered. The Center said that all states should be given equal treatment. The government told the court that it is now the top priority for corona defense.
Keywords: Kerala, High Court, Coronavirus, NRI, Dubai KMCC, Expatriates
COMMENTS