തിരുവനന്തപുരം: ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെ കേരളത്തില്‍ ബസ് സര്‍വീസ് ഉണ്ടാകില്ല. ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തിരുത്തിക്കൊണ്ടാണ...
തിരുവനന്തപുരം: ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെ കേരളത്തില്‍ ബസ് സര്‍വീസ് ഉണ്ടാകില്ല.
ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തിരുത്തിക്കൊണ്ടാണ് പൊതു ഗതാഗതം വേണ്ടെന്നു തീരുമാനിച്ചത്.
ഒരു സീറ്റില്‍ ഒരാളെ ഇരുത്തി സര്‍വീസ് നടത്താനായിരുന്നു നേരത്തേ അനുമതി നല്കിയിരുന്നത്. ഇതു തങ്ങള്‍ക്കു നഷ്ടമുണ്ടാക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കെഎസ്ആര്‍ടിസിക്കും ഇതു വന്‍ ബാധ്യതയുണ്ടാക്കുമെന്നു വകുപ്പു മന്ത്രി എ കെ ശശീന്ദ്രനും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ തിരുത്തിയിരിക്കുന്നത്.
Keywords: Kerala, Lockdown, KSRTC, Bus Service, Covid 19


COMMENTS