കളമശേരി: എറണാകുളം മെഡിക്കല്‍ കോളേജിലെ കൊറോണ രോഗികളുടെ പരിചരണത്തിനായി സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്...
കളമശേരി: എറണാകുളം മെഡിക്കല്‍ കോളേജിലെ കൊറോണ രോഗികളുടെ പരിചരണത്തിനായി സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കി നടന്‍ മോഹന്‍ലാല്‍.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് കളമശേരി മെഡിക്കല്‍ കോളേജില്‍ റോബോട്ടിനെ എത്തിച്ചത്. എറണാകുളം കളക്ടറാണ് സോഷ്യല്‍ മീഡയയിലൂടെ ഈ വിവരം അറിയിച്ചത്.
ആരോഗ്യപ്രവര്‍ത്തകരും രോഗികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക, പിപിഇ കിറ്റുകളുടെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഈ പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
രോഗികള്‍ക്ക് ഭക്ഷണവും മരുന്നും മറ്റു വസ്തുക്കളും എത്തിക്കുക, അവരുടെ പാത്രങ്ങളും മറ്റും അണുവിമുക്തമാക്കുക, ഡോക്ടര്‍മാരും രോഗികളുമായി വീഡിയോ കോളിനുള്ള അവസരമൊരുക്കുക തുടങ്ങിയവയാണ് റോബോട്ടിന്റെ പ്രധാനപ്പെട്ട ചുമതലകള്‍.
Keywords: Mohanlal, Robot, Corona patients, Kalamassery medical college

COMMENTS