പട്യാല: പഞ്ചാബല്‍ പട്യാലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ലോക് ഡൗണ്‍ ലംഘിച്ചതു തടയാന്‍ ശ്രമിച്ച പൊലീസുകാരന്റെ കൈ വെട്ടിമാറ്റിയ പ്രതികളെ രണ്...
പട്യാല: പഞ്ചാബല്‍ പട്യാലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ലോക് ഡൗണ്‍ ലംഘിച്ചതു തടയാന്‍ ശ്രമിച്ച പൊലീസുകാരന്റെ കൈ വെട്ടിമാറ്റിയ പ്രതികളെ രണ്ടര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പിടികൂടി.
സംഭവത്തില്‍ മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹര്‍ജിത് സിംലിന്റെ കൈയാണ് അക്രമികള്‍ വെട്ടിമാറ്റിത്. ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
സിഖുകാരിലെ തന്നെ നിഹാങ് വിഭാഗത്തില്‍ പെട്ടവരാണ് പൊലീസിനെ ആക്രമിച്ചത്. ലോക് ഡൗണ്‍ ആരംഭിച്ചതില്‍ പിന്നെ രാജ്യത്തെ ഇത്തരത്തിലെ ആദ്യ സംഭവമാണിത്.
പഞ്ചാബില്‍ ലോക് ഡൗണ്‍ മേയ് ഒന്നു വരെ നീട്ടുന്നായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പഞ്ചാബില്‍ മറുനാടുകളില്‍ നിന്നെത്തിയവര്‍ വഴി കൊറോണ വൈറസ് സാമൂഹ്യ വ്യാപനത്തിലേക്കു കടക്കുന്നുവെന്നു സംശയമുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാവിലെ ആറു മണിയോടെ പച്ചക്കറി വിപണിയുടെ മുന്നിലെ ബാരിക്കേഡുകള്‍ ഇടിച്ചിട്ട് അക്രമികള്‍ കടന്നുപോകാന്‍ നോക്കിയപ്പോഴാണ് പൊലീസ് തടഞ്ഞത്. കര്‍ഫ്യൂ പാസ് ആവശ്യപ്പെട്ടപ്പോഴാണ് അക്രമികള്‍ പൊലീസിനെ ആക്രമിച്ചതെന്ന് പഞ്ചാബ് പോലീസ് മേധാവി ദിങ്കര്‍ ഗുപ്ത പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമികള്‍ നിഹാംങ് ഗുരുദ്വാര സാഹിബിലേക്ക് കടന്നുകളഞ്ഞു. കൂടുതല്‍ സന്നാഹവുമായി പൊലീസ് എത്തിയിട്ടും അക്രമികള്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പഞ്ചാബ് പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ അംഗങ്ങളുമെത്തി.
രണ്ടുമണിക്കൂറോളം നീണ്ട ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കു ശേഷം പ്രാദേശിക സര്‍പഞ്ചിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗുരുദ്വാരയില്‍ പ്രവേശിച്ചു. അരമണിക്കൂറിനുശേഷം കുറ്റവാളികള്‍ കീഴടങ്ങി. വാളും കത്തിയും മറ്റുമായാണ് കുറ്റവാളികള്‍ പുറത്തിറങ്ങിയത്. പെലീസ് ഗുരുദ്വാരയില്‍ കടന്നാല്‍ പൊട്ടി്ക്കാനായി കരുതിയ പാചക വാതക സിലിണ്ടറുകളും പിടിച്ചെടുത്തു.
മൂന്ന് അക്രമികളെ റസ്റ്റ് ചെയ്തതായും മറ്റു മൂന്ന് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
Keywords: Lockdown , Punjab, Assistant Sub-Inspector Harjit Siml, Nihang, Coronavirus , Police, Gurudwara Sahib, Special Operations Group
COMMENTS