ഹോങ്കോങ് : ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മരിച്ചുവെന്ന് ചൈനീസ്, ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 36കാരനായ ഭരണത്തല...
ഹോങ്കോങ് : ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മരിച്ചുവെന്ന് ചൈനീസ്, ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 36കാരനായ ഭരണത്തലവന്റെ ആരോഗ്യനിലയെക്കുറിച്ച് ഉത്തര കൊറിയ ഒരു ഔദ്യോഗിക സ്ഥിരീകരണവും നല്കിയിട്ടില്ല.
കിമ്മിന്റെ ശവസംസ്‌കാരത്തിന്റേതെന്ന പേരില്‍ ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടര്‍ ഷിജിയാന്‍ ഷിംഗ്സോയാണ് മരണ വിവരം ആദ്യം പറത്തുവിട്ടത്.
ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയിലൂടെയാണ് ഷിജിയാന്‍ വിവരം പുറത്തുവിട്ടത്. കിം മരിച്ചെന്ന് തനിക്കു വ്യക്തമായ തെളിവ് ലഭിച്ചെന്ന് ഷിജിയാന്‍ പറയുന്നു.
ഷിജിയാനെ വെയ്ബോയില്‍ ഒന്നര കോടിയോളം പേരാണ് പിന്തുടരുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ അനന്തരവളാണ് ഷിജിയാന്‍. അതുകൊണ്ടുതന്നെ അവര്‍ പറയുന്നത് തീര്‍ത്തു തള്ളിക്കളയാനുമാവില്ല. ഉത്തര കൊറിയയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു അല്പമെങ്കിലും അറിയാവുന്നതു ചൈനയ്ക്കു മാത്രമാണ്.Appears to be official as per release from North Korea propaganda news video— D'Plorbl DREGs (@DontDregMeBro) April 26, 2020
Kim Jung (Jong) Un deceased pic.twitter.com/kMej80gfeh
കിമ്മിന്റെ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ചൈന മെഡിക്കല്‍ സംഘത്തെയും അയച്ചിരുന്നു. അതുകൊണ്ടുതന്നെ കിമ്മിന്റെ അവസ്ഥയെക്കുറിച്ചു ചൈനയ്ക്കു നന്നായറിയാം. വ്യക്തമായ വിവരം കിട്ടാതെ ഷിജിയാനെ പോലൊരു വ്യക്തി ഈ വാര്‍ത്ത പുറത്തുവിടാന്‍ സാദ്ധ്യതയില്ലെന്നും നിരീക്ഷകര്‍ പറയുന്നു.
എന്നാല്‍, ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നാണ് ജാപ്പനീസ് മാഗസിന്‍ ഷുകാന്‍ ജെന്‍ഡായ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലളിതമായ ശസ്ത്രകിയ വച്ചു താമസിപ്പിച്ചതാണ് കിമ്മിനെ ഗുരുതര നിലയിലാക്കിയതെന്ന് ഉത്തര കൊറിയയിലെത്തിയ ചൈനീസ് ഡോക്ടര്‍മരില്‍ ഒരാള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.UPDATE: China stopped a lot trains from Dalian to Dandong(a city next to North Kroea) people say China is transporting army to Dandong city. Kim's sister will become the New President of North Korea 🇰🇵 #KimJongUn pic.twitter.com/6vpkWqMnzM— Belt & Road Initiative Sri Lanka (@BRI_SL) April 25, 2020
ഏപ്രില്‍ തുടക്കത്തില്‍ ഗ്രാമപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ കിം നെഞ്ചുവേദനെ തുടര്‍ന്നു കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ചൈനീസ് മെഡിക്കല്‍ വിദഗ്ധനെ ഉദ്ധരിച്ച് മറ്റൊരു ജാപ്പനീസ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. അന്നു കൂടെയുണ്ടായിരുന്ന ഡോക്ടര്‍ അടിയന്തര ശുശ്രൂഷ നല്കി അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
1932 ല്‍ കൊറിയന്‍ പീപ്പിള്‍സ് ആര്‍മി സ്ഥാപിതമായതിന്റെ വാര്‍ഷികാഘോഷമായിരുന്നു ശനിയാഴ്ച. ഉത്തര കൊറിയയെ സംബന്ധിച്ച് അതിപ്രധാനമായ ദിനമാണ്. ഈ ചടങ്ങില്‍ കിമ്മിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.
ഹൃദ് രോഗം കിമ്മിനു പാരമ്പര്യവുമാണ്. കിമ്മിന്റെ അച്ഛന്‍ കിം ജോങ് ഇല്‍ മരിച്ചതു ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. അന്നു രണ്ടു ദിവസം കഴിഞ്ഞാണ് വാര്‍ത്ത ഉത്തര കൊറിയ പുറത്തുവിട്ടത്.
North Korean dictator Kim dead, says Chinese Foreign Minister’s niece
Keywords: Kim Jong Un, North Korea, Hong Kong Satellite Television, HKSTV, Shijian Xingzou, North Korean, Weibo, Japanese media
COMMENTS